ഭുവനേശ്വർ: ഹോക്കി പ്രോ ലീഗില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി ഇന്ത്യ. സ്കോർ 3-1. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിലായതിനെ തുടർന്നാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. ഹർമന്‍പ്രീത് സിങ്, വിവേക് സാഗർ, ലളിത് ഉപാധ്യായ എന്നിവർ ഇന്ത്യക്ക് വേണ്ടി ഗോൾ നേടി. ഓസിസ് നിരയില്‍ ഡാനിയല്‍ ബിയല്‍ മാത്രമാണ് ഷൂട്ട് ഔട്ടില്‍ ഗോൾ നേടിയത്.
ഹോക്കി പ്രോ ലീഗ്; ഓസിസിന് എതിരെ രണ്ടാം അങ്കത്തില്‍ ഇന്ത്യക്ക് ജയം - team india news
ലീഗില്‍ ഇന്ന് നേരത്തെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ മൂന്നിന് എതിരെ നാല് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു
ലീഗില്‍ ഫെബ്രുവരി 22-ന് രാവിലെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ഓസ്‌ട്രേലിയക്കായി ഡൈലര്‍ വോതര്‍സ്പൂണും, ടോം വിക്കാമും, ലച്ലൻ ഷാര്‍പ്പും, ജേക്കബ് ആൻഡേഴ്സണും ഗോളുകൾ നേടി. ഇന്ത്യക്ക് വേണ്ടി രാജ് കുമാർ പാല്‍ രണ്ടും രൂപീന്ദർപല്‍ ഒരു ഗോളും നേടി.
നേരത്തെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകൾക്ക് ഓസ്‌ട്രേലിയ മുന്നിലെത്തിയിരുന്നു. 10 പോയിന്‍റ് വീതമുള്ള ഓസ്ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ മുമ്പിലുള്ള ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. ബെല്‍ജിയമാണ് നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.