ഭുവനേശ്വര്‍:ഒളിമ്പിക്സ് യോഗ്യ മത്സരത്തില്‍ റഷ്യയെ തകര്‍ത്ത് ഇന്ത്യ. പുരുഷ ഹോക്കിയില്‍ 4-2നാണ് ഇന്ത്യ റഷ്യയെ പരാജയപ്പെടുത്തിയത്. മന്‍ദീപ് സിങിന്‍റെ ഇരട്ട ഗോളിലാണ് ഇന്ത്യയുടെ ജയം.
ഒളിമ്പിക്സ് യോഗ്യത; റഷ്യയെ തകര്‍ത്ത് ഇന്ത്യ - Hockey Olympic Qualifiers: India men wake up late to beat Russia
4-2നാണ് ഇന്ത്യ റഷ്യയെ പരാജയപ്പെടുത്തിയത്. മന്‍ദീപ് സിങിന്‍റെ ഇരട്ട ഗോളിലാണ് ഇന്ത്യയുടെ ജയം.
മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ ഹര്‍മന്‍ പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. 17 ആം മിനിറ്റില്‍ ആന്ദ്രെ കുറേവിന്‍റെ ഗോളില്‍ റഷ്യ ഒപ്പമെത്തി. 24 ആം മിനിറ്റില്‍ മന്ദീനപ് സിങ് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. 48 ആം മിനിറ്റില്‍ സുനില്‍ ലീഡുയര്‍ത്തി. 53 ആം മിനിറ്റില്‍ മന്ദീപ് സിങ് വീണ്ടും റഷ്യക്ക് പ്രഹരം ഏല്‍പ്പിച്ച് ഗോള്‍ നേടി. അവസാന മിനിറ്റിലാണ് റഷ്യക്ക് രണ്ടാമത്തെ ഗോള്‍ നേടാനായത്. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഗോള്‍ കൂടി കണക്കാക്കി കൂടുതല്‍ ഗോള്‍ നേടുന്ന ടീമാകും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുക.