കേരളം

kerala

ഖേല്‍ രത്‌ന : പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ

By

Published : Jun 26, 2021, 7:59 PM IST

പിആർ ശ്രീജേഷിനെയും ദീപികയെയും പുരസ്‌കാരത്തിനായി നിര്‍ദേശിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ഗ്യാനേന്ദ്ര നിങോംബം.

PR Sreejesh  Deepika  രാജീവ് ഗാന്ധി ഖേൽ രത്ന  പിആര്‍ ശ്രീജേഷ്  ഹോക്കി ഇന്ത്യ  Hockey India
ഖേല്‍ രത്‌ന: പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യന്‍ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പിആർ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ശ്രീജേഷിനെ അംഗീകാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യയുടെ മുന്‍ വനിത താരം ദീപികയേയും സംഘടന നിർദേശിച്ചിട്ടുണ്ട്.

ഹർമൻപ്രീത് സിങ്, വന്ദന കതാരിയ, നവ്ജോത് കൗർ എന്നിവരെ അർജുന പുരസ്കാരത്തിനായും ശുപാർശ ചെയ്തു. 2015ൽ അർജുന പുരസ്കാരം നേടിയ ശ്രീജേഷിനെ 2017ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. പുരസ്കാരത്തിനായി 2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങളാണ് പരിഗണിക്കുന്നത്.

2018ലെ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ, 2019ലെ എഫ്ഐഎച്ച് മെൻസ് സീരീസിലെ സ്വര്‍ണമെഡല്‍ എന്നിവയാഘോഷിച്ച ഇന്ത്യൻ ടീമിൽ ശ്രീജേഷിന്റെ പ്രകടനം നിർണായകമായിരുന്നു.

also read: വിട്ടൊഴിയാതെ പരിക്ക്, ഹിമ കിതയ്ക്കുന്നു ; ഒളിമ്പിക് പ്രതീക്ഷയ്ക്ക് മങ്ങല്‍

2018ലെ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ സംഘത്തില്‍ നിര്‍ണായക പ്രകടനം നടത്താന്‍ ദീപികയ്ക്കായിരുന്നു. അർജുന പുരസ്കാരത്തിനായി നാമനിര്‍ദേശം ലഭിച്ച ഹർമൻപ്രീത് സിങ് ഇന്ത്യക്കായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

വന്ദന കതാരിയ 200ല്‍ അധികം മത്സരങ്ങള്‍ കളിച്ചപ്പോള്‍, നവ്ജോത് കൗർ 15ലധികം മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.

ABOUT THE AUTHOR

...view details