ന്യൂഡൽഹി: അർജന്‍റീനയ്‌ക്കെതിരായ എഫ്ഐഎച്ച് പ്രോ ലീഗ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ യൂറോപ്യൻ പര്യടനത്തിൽ നിന്നും വിട്ടുനിന്ന നായകൻ മൻപ്രീത് സിംഗ് ടീമിൽ മടങ്ങിയെത്തി. ഡ്രാഗ്-ഫ്ലിക് സ്പെഷ്യലിസ്റ്റ് രൂപീന്ദർ പാൽ സിങ്ങും വരുണ്‍ കുമാറും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആകാശ് ദീപ് സിംഗ്, രമൺദീപ് സിംഗ്, സിമ്രൻജീത് സിംഗ് എന്നിവർക്ക് വിശ്രമം നൽകി.
ഏപ്രിൽ 11, 12 തിയതികളിൽ ബ്യൂണസ് അയേഴ്‌സിലാണ് മത്സരം. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ഏപ്രിൽ 6, 7, 11, 12 തിയതികളിൽ അർജന്‍റീനയിൽ പരീശീലന മത്സരവും ഇന്ത്യ കളിക്കും. കഴിഞ്ഞ യൂറോപ്യൻ പര്യടനത്തിൽ നിന്ന് വ്യത്യസ്‌മാകും അർജന്‍റീനയിലെ സാഹചര്യങ്ങളെന്നും ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന് അത് ഗുണകരാമാകുമെന്നും ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗ്രഹാം റീഡ് പറഞ്ഞു.