കേരളം

kerala

ETV Bharat / sports

ഹോക്കി ഇതിഹാസം കേശവ് ചന്ദ്ര ദത്ത് അന്തരിച്ചു - ഹോക്കി ഇതിഹാസം

സ്വതന്ത്ര ഇന്ത്യയ്ക്കായി 1948ലെ ഒളിമ്പിക്സില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഒളിമ്പിക് സ്വര്‍ണം നേടിയ ടീമിലും ദത്ത് അംഗമായിരുന്നു.

Hockey  Keshav Chandra Datt  കേശവ് ചന്ദ്ര ദത്ത്  ഹോക്കി ഇതിഹാസം  ഹോക്കി
ഹോക്കി ഇതിഹാസം കേശവ് ചന്ദ്ര ദത്ത് അന്തരിച്ചു

By

Published : Jul 7, 2021, 2:31 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ ഹോക്കി ഇതിഹാസം കേശവ് ചന്ദ്ര ദത്ത് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ത്യന്‍ ഹോക്കിയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമായിരുന്ന താരമാണ് കേശവ് ചന്ദ്ര ദത്ത്. സ്വതന്ത്ര ഇന്ത്യയ്ക്കായി 1948ലെ ഒളിമ്പിക്സില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഒളിമ്പിക് സ്വര്‍ണം നേടിയ ടീമിലും ദത്ത് അംഗമായിരുന്നു.

also read: കോപ്പയുടെ സെമിയില്‍ മെസി കളിച്ചത് വേദനയോട് പൊരുതി

1925 ഡിസംബര്‍ 29ന് ലഹോറിലാണ് അദ്ദേഹം ജനിച്ചത്. 1948, 1952 ഒളിമ്പിക്സുകളില്‍ പങ്കെടുത്ത താരങ്ങളില്‍ അവശേഷിച്ചിരുന്ന ഏക അംഗം കൂടിയായിരുന്നു അദ്ദേഹം. താരത്തിന്‍റെ മരണം ഒരു യുഗാന്ത്യമാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ഗ്യാനേന്ദ്രോ നിങോംബം പറഞ്ഞു.

ABOUT THE AUTHOR

...view details