സൂറത്ത് : ടോക്കിയോ ഒളിമ്പിക്‌സില്‍ സെമി ഫൈനലിലെത്തി ചരിത്ര നേട്ടം കുറിച്ച ഇന്ത്യന്‍ വനിത ഹോക്കി ടീമിന് സമ്മാനം പ്രഖ്യാപിച്ച് വജ്രവ്യാപാരിയായ സാവ്‍ജി ധോലാക്കിയ. ഓരോ താരങ്ങള്‍ക്കും രണ്ടര ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ഹരികൃഷ്ണ ഡയമണ്ട് ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടറായ സാവ്‍ജി അറിയിച്ചിരിക്കുന്നത്.
ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. താരങ്ങളുടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും പ്രചോദനമേകാനാണ് തങ്ങളുടെ ശ്രമമെന്ന് ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.