കേരളം

kerala

ETV Bharat / sports

ഗ്രഹാം റെയ്ഡ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ പുതിയ പരിശീലകൻ - മുൻ ഓസ്‌ട്രേലിയന്‍ ഹോക്കി താരം

നിലവിൽ ഒരു വർഷത്തേക്കാണ് ഗ്രഹാമിന്‍റെ നിയമനം. പുതിയ പരിശീലകന്‍റെ കീഴിൽ ടീം മികച്ച പ്രകടനം നടത്തിയാല്‍ കരാര്‍ 2022 വരെ ദീര്‍ഘിപ്പിച്ചേക്കും.

ഗ്രഹാം റെയ്ഡ്

By

Published : Apr 9, 2019, 1:13 PM IST

ന്യൂഡൽഹി : ഇന്ത്യൻ ഹോക്കി ടീമിന്‍റെ മുഖ്യ പരിശീലകനായി ഗ്രഹാം റെയ്ഡിനെ നിയമിച്ചു. ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഒഴിവാക്കിയ ഹരേന്ദ്ര സിംഗിന്‍റെ പകരക്കാരനായാണ് മുൻ ഓസ്‌ട്രേലിയന്‍ ഹോക്കി ടീം താരമായിരുന്ന റെയ്ഡിനെ നിയമനം.അടുത്തവര്‍ഷം അവസാനം വരെയാണ് പുതിയ പരിശീലകന്‍റെ കരാർ.

ഗ്രഹാമിന്‍റെ കീഴിൽ ടീം മികച്ച പ്രകടനം നടത്തിയാല്‍ കരാര്‍ 2022 വരെ ദീര്‍ഘിപ്പിച്ചേക്കും. കളിക്കാരനായും പരിശീലകനായും ഏറെ അനുഭവ സമ്പത്തുള്ളയാളാണ് ഗ്രഹാം റെയ്ഡ്. നാല് തവണ ചാമ്പ്യന്‍സ് ട്രോഫി ജയിച്ച ഓസീസ് ടീമില്‍ അംഗമായിരുന്നു. 1992 ബാഴ്സലോണയിൽ നടന്ന ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു ഇദ്ദേഹം. 2012 ൽ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഓസ്‌ട്രേലിയൻ ടീമിന്‍റെ പരിശീലകനായിരുന്നു റെയ്ഡ്. കൂടാതെ, 2018-ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ഹോളണ്ട് ടീമിന്‍റെ സഹപരിശീലകനായും ഗ്രഹാം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് മുൻ പരിശീലകനായിരുന്ന ഹരേന്ദ്ര സിംഗിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്നും മാറ്റിയത്. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും റെയ്ഡിന്‍റെ ആദ്യ പരീക്ഷണം. വേഗതയുള്ള ആക്രമണ ഹോക്കിക്കായിരിക്കും താന്‍ മുന്‍ഗണന കൊടുക്കുകയെന്ന് ഗ്രഹാം റെയ്ഡ് സൂചിപ്പിച്ചു.

ABOUT THE AUTHOR

...view details