എഫ്ഐഎച്ച് സീരീസ് ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ
ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തകർത്തത്
ഹിരോഷിമ: ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ സിരീസ് ഫൈനലിൽ ആതിഥേയരായ ജപ്പാനെ കീഴടക്കി ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ജയത്തോടെ ഒളിമ്പിക് യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത നേടാനും ഇന്ത്യൻ വനിതകൾക്കായി. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപ്പാനെ തകർപ്പൻ പോരാട്ടത്തിലൂടെയാണ് ഇന്ത്യ കീഴടക്കിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നായകൻ റാണി രാംപാലിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാൽ 11-ാം മിനിറ്റില്‍ കനോന് മോറിയിലൂടെ ജപ്പാന്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഇരട്ട ഗോള്‍ നേടിയ ഡ്രാഗ് ഫ്‌ളിക്കര്‍ ഗുര്‍ജിത് കൗര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 45, 60 മിനിറ്റുകളിലായിരുന്നു ഗുര്‍ജിത് ലക്ഷ്യം കണ്ടത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ കടന്നപ്പോള്‍ തന്നെ ഇന്ത്യ 2020 ഒളിമ്പിക്‌സ് യോഗ്യതാ റൗണ്ടിന്‍റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. നേരത്തെ പുരുഷ വിഭാഗം ഫൈനലിൽ ചിലിയെ തകർത്ത് ഇന്ത്യൻ പുരുഷ ടീമും ചാമ്പ്യൻമാരായിരുന്നു.