ഭുവനേശ്വര്‍ :ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ സിരീസ് ഫൈനല്‍ലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യക്ക് കിരീടം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കലാശപ്പോരിൽ ആതിഥേയരുടെ ജയം. ഇരട്ട ഗോള്‍ നേടിയ വരുണ്‍ കുമാറും ഹര്‍മന്‍പ്രീത് സിങുമാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. കളിയിൽ ദക്ഷിണാഫ്രിക്കയ്ക്കുമേൽ പൂർണ ആതിപത്യം നേടിയാണ് ഇന്ത്യയുടെ ജയം. രണ്ടാം മിനിറ്റിൽ തന്നെ വരുൺ കുമാറിലൂടെ ലീഡ് നേടി ഇന്ത്യ മുന്നിലെത്തി. പിന്നീട് 11, 25 മിനിറ്റുകളില്‍ ഹര്‍മന്‍പ്രീതും 35-ാം മിനിറ്റിൽ വിവേക് സാഗര്‍ പ്രസാദും ഗോൾ നേടി ആദ്യ പകുതിയിൽ തന്നെ ഇന്ത്യ കിരീടമുറപ്പിച്ചു.
ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ സിരീസ് കിരീടം ഇന്ത്യക്ക് - ദക്ഷിണാഫ്രിക്ക
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയാണ് ആതിഥേയരായ ഇന്ത്യയുടെ കിരീട നേട്ടം.
ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ സിരീസ്
രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ വരുൺ വീണ്ടും ലക്ഷ്യം കണ്ടപ്പോള്‍ ദക്ഷിണാഫ്രിക്ക തകർന്നു. 53ാം മിനിറ്റില്‍ റിചാര്‍ഡ് പൗഡ്‌സ് ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോള്‍ നേടി. നേരത്തെ, ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നു.