ന്യൂഡല്‍ഹി കൊവിഡ്-19 ന്‍റ പശ്ചാത്തലത്തില്‍ ജൂണ്‍ വരെയുള്ള എല്ലാ ഇന്‍റര്‍നാഷണല്‍ ഹോക്കി മത്സരങ്ങളും മാറ്റിവച്ചതായി ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍. സീനിയര്‍ പുരുഷ വിഭാഗം എഫ്ഐഎച്ച് പ്രോ ലീഗ്, ജൂനിയര്‍ പുരുഷ വിഭാഗം ഏഷ്യാ കപ്പ്, സീനിയര്‍ വുമണ്‍സ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി എന്നിവയും മാറ്റിയ മത്സരങ്ങളില്‍ ഉള്‍പ്പെടും. ഒളിമ്പിക് പോടിയം സ്കീം സി.ഇ.ഒ രാജേഷ് രാജഗോപാലനാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ വരെയുള്ള എല്ലാ ഹോക്കി മത്സരങ്ങളും മാറ്റിവച്ചു - എഫ്ഐഎച്ച് പ്രോ ലീഗ്
സീനിയര്‍ പുരുഷ വിഭാഗം എഫ്ഐഎച്ച് പ്രോ ലീഗ്, ജൂനിയര്‍ പുരുഷ വിഭാഗം ഏഷ്യാ കപ്പ്, സീനിയര്‍ വുമണ്‍സ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി എന്നിവയും മാറ്റിയ മത്സരങ്ങളില്‍ ഉള്‍പ്പെടും.
മാറ്റിയ മത്സരങ്ങളുടെ പുതുക്കിയ തിയ്യതി ഇന്‍റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പിന്നീട് അറിയിക്കുമെന്ന് ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡറക്ടര്‍ ആര്‍ കെ ശ്രീവാസ്തവ അറിയിച്ചു. ജൂനിയര്‍ വുമണ്‍സ് ഏഷ്യ കപ്പ് മത്സരം ഏപ്രില്‍ 6-12 ജപ്പാനിലായിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജര്‍മനിക്കും ഇംഗ്ലണ്ടിനും എതിരായ സീനിയര്‍ പുരുഷ വിഭാഗം പ്രോ ലീഗും മുടങ്ങും. ദാക്കയില്‍ നടക്കാനിരുന്ന ജൂനിയര്‍ പുരുഷ വിഭാഗം ഏഷ്യ കപ്പ്, വുമണ്‍സ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, യുസിഡി അണ്ടര്‍ 23 ദേശീയ ടൂര്‍ണമെന്‍റും മാറ്റിവെക്കും.
ഐപിഎല്‍, പ്രീമിയര്‍ ലീഗ്, ലാലിഗ, തുടങ്ങി എല്ലാ കായിക മത്സരങ്ങളും നിലവില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് വിംബിള്‍ഡണ്ണും ഒളിമ്പിക്സും മാറ്റി വെക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ആഗസ്ത് 8 വരെയാണ് ഒളിംപിക്സ് നടക്കുക.