മാന്‍ഡ്രിഡ്: ബാഴ്‌സലോണയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്ന സാവി ഹെർണാണ്ടസിന് ആശംസയുമായി സഹതാരമായിരുന്ന ആന്ദ്രേസ് ഇനിയസ്റ്റ. ബാഴ്‌സയ്‌ക്ക് ഏറ്റവും അനുയോജ്യനായ പരിശീലകനാണ് സാവി. സാവിക്ക് ക്ലബിനെ വൈകാരികമായും സാങ്കേതികമായും അടുത്തറിയാം. ടീമിന്‍റെ പരിശീലകനാവാനുള്ള പരിചയസമ്പത്ത് സാവി കൈവരിച്ചിട്ടുണ്ടെന്നും ഇനിയസ്റ്റ പറഞ്ഞു.
സാവിക്ക് ബാഴ്‌സയെ വൈകാരികമായറിയാം; പരിശീലകനായി അനുയോജ്യനെന്നും ഇനിയസ്റ്റ - സാവി ഹെർണാണ്ടസ്
2002 മുതല്‍ 2015 വരെ ബാഴ്‌സയുടെ മധ്യനിരയിലെ പ്രധാനികളായിരുന്നു സാവിയും ഇനിയസ്റ്റയും.
2002 മുതല്‍ 2015 വരെ ബാഴ്‌സയുടെ മധ്യനിരയിലെ പ്രധാനികളായിരുന്നു സാവിയും ഇനിയസ്റ്റയും. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും എട്ട് ലാലിഗ കിരീടങ്ങളും ഇരുവരും ഉള്‍പ്പെട്ട ബാഴ്‌സ ടീം ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ജപ്പാൻ ക്ലബ് വിസെൽ കോബിനായാണ് ഇനിയസ്റ്റ കളിക്കുന്നത്.
അതേസമയം പരിശീലകനായി സാവി ഹെർണാണ്ടസിനെ ബാഴ്‌സ ഇന്ന് അവതരിപ്പിക്കും. നൗ ക്യാമ്പില്‍ നടക്കുന്ന അവതരണത്തിന് ശേഷം താരം മാധ്യമങ്ങളോട് സംസാരിക്കും. പുറത്താക്കപ്പെട്ട റൊണാൾഡ് കൂമാന് പകരമാണ് സാവി ബാഴ്‌സയുടെ ചുമതലയേല്‍ക്കുന്നത്. രണ്ടര വര്‍ഷക്കരാറിലേണ് സാവിയെത്തുന്നത്. സാവിയെ വിട്ടു നൽകാനായി ഖത്തർ ക്ലബായ അൽ സാദിന് അഞ്ച് മില്ല്യന്‍ യൂറോ ബാഴ്‌സ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.