ഹൈദരാബാദ്: ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ലോകം വിതുമ്പുന്നു. ലയണൽ മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങി നിരവധിപേരും ഫുട്‌ബോൾ ടീമുകളും സമൂഹ മാധ്യമങ്ങളിലൂടെ ഇതിഹാസത്തിന്‍റെ വിടവാങ്ങലിനെ അനുശോചിച്ചു.
"ഇന്ന് ഞാൻ ഒരു സുഹൃത്തിനോട് വിട പറഞ്ഞു, ലോകം ഒരു അനശ്വരനായ ജീനിയസിനോടും. അദ്ദേഹം നമ്മളെ വിട്ട് പിരിയും പക്ഷേ ആ പൈതൃകവും ആ ശൂന്യതയും ഇവിടെ അവശേഷിക്കും" ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.
"ഒരു പ്രതീകം" ആർ.ഐ.പി മറഡോണ", മെസി കുറിച്ചു
"ഫുട്‌ബോളിന്‍റെ ദൈവം" എന്നാണ് ഐഎം വിജയൻ കുറിച്ചത്
ക്രക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്‍റെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, "ഫുട്‌ബോളിനും ലോക കായിക രംഗത്തിനും നഷ്‌ടമായത് മഹനായ ഒരു താരത്തെയാണ്. റെസ്റ്റ് ഇൻ പീസ് ഡിയേഗോ മറഡോണ"