ദോഹ; ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഖത്തറിനെ നേരിടുന്നു. ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ നായകൻ സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
പ്രതീക്ഷയോടെ ഇന്ത്യ; കരുത്തോടെ ഖത്തർ - World Cup Qualifier India vs Qatar
ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ലോകകപ്പ് ആതിഥേയരും ഏഷ്യൻ ചാമ്പ്യൻമാരുമായ ഖത്തർ തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
![പ്രതീക്ഷയോടെ ഇന്ത്യ; കരുത്തോടെ ഖത്തർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4400071-718-4400071-1568134138608.jpg)
പ്രതീക്ഷയോടെ ഇന്ത്യ; കരുത്തോടെ ഖത്തർ
ലോകകപ്പ് ആതിഥേയരും ഏഷ്യൻ ചാമ്പ്യൻമാരുമായ ഖത്തർ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ഇന്ത്യൻ ടീമില്‍ മലയാളി താരം സഹല്‍ ആദ്യ ഇലവനില്‍ കളിക്കുന്നുണ്ട്. അനസ് എടത്തൊടിക പകരക്കാരുടെ ബെഞ്ചിലാണ്. ഗുർപ്രീത് സിങ് (ഗോളി), രാഹുല്‍ ബെക്കെ, സന്ദേശ് ജിങ്കാൻ, ആദില്‍ ഖാൻ, അനിരുദ്ധ് ഥാപ്പ, സഹല്‍, മൻവീർ സിങ്, നിഖില്‍ പൂജാരി, ഉദാന്ത സിങ്, മന്ദർ റാവു ദേശായി, റൗളൻ ബോർഗസ് എന്നിവരാണ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ഇന്ത്യക്കാർ.