സാവോപോളൊ: വെനസ്വേലക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി ബ്രസീല്‍. രണ്ടാം പകുതിയിലെ 67ാം മിനിട്ടില്‍ മുന്നേറ്റ താരം റോബര്‍ട്ടോ ഫെര്‍മിനോയാണ് ബ്രസീലിന്‍റെ വിജയ ഗോള്‍ നേടിയത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടിയാണ് ഫെര്‍മിനോ കളിക്കുന്നത്.
ലോകകപ്പ് യോഗ്യത; ഫെര്‍മിനോയുടെ ഗോളില്‍ ബ്രസീലിന് ജയം - world cup qualifier news
രണ്ടാം പകുതിയിലെ 67ാം മിനിട്ടിലായിരുന്നു മുന്നേറ്റ താരം റോബര്‍ട്ടോ ഫെര്‍മിനോ വെനസ്വേലയുടെ വല ചലിപ്പിച്ചത്
തിയാഗോ
ജയത്തോടെ ദക്ഷിണമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനയെ മറികടന്ന് ബ്രസീല്‍ വീണ്ടും ഒന്നാമതെത്തി. യുറുഗ്വക്ക് എതിരെ ഈ മാസം 18നാണ് ബ്രസീലിന്‍റെ അടുത്ത യോഗ്യതാ മത്സരം. ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ഏക ടീം ബ്രസീലാണ്.