ടോട്ടനം: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തുടർജയവുമായി വോൾവ്സിന്‍റെ മുന്നേറ്റം. ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ടോട്ടനത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വോൾവ്‌സ് പരാജയപ്പെടുത്തി. 13-ാം മിനിട്ടില്‍ ടോട്ടനത്തിന്‍റെ മുന്നേറ്റതാരം ബെര്‍ജിവിയാണ് ആദ്യ ഗോൾ നേടിയത്. എന്നാല്‍ 27-ാം മിനിട്ടില്‍ ടോട്ടനത്തിന്‍റെ വല ചലിപ്പിച്ച് വോൾവ്സിന്‍റെ മധ്യനിര താരം മാറ്റ് ഡോഹെർട്ടി സമനില പിടിച്ചു. എന്നാല്‍ ആ സമനിലക്ക് അധികം ആയുസുണ്ടായിരുന്നില്ല. മധ്യനിര താരം സെര്‍ജി ഓറിയറിയുടെ ഗോളിലൂടെ ടോട്ടനം വീണ്ടും ലീഡ് സ്വന്തമാക്കി.
പ്രീമിയർ ലിഗീല്‍ ടോട്ടനത്തെ അട്ടിമറിച്ച് വോൾവ്സ് - ടോട്ടനം വാർത്ത
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ടോട്ടനത്തെ മറികടന്ന് വോൾവ്സ് ആറാം സ്ഥാനത്തേക്ക് ഉയർന്നു
രണ്ടാം പകുതിയിലെ ഗോൾ വരൾച്ച ടോട്ടനത്തിന് തിരിച്ചടിയായി. 57-ാം മിനിട്ടില്‍ ഡിയോഗോ ജോട്ടയും 73-ാം മിനിട്ടില്‍ റൗൾ ജിമിനെസും വോൾവ്സിനായി ഗോളുകൾ സ്വന്തമാക്കി. ജയത്തോടെ വോൾവ്സ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി. 28 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റാണ് വോൾവ്‌സിനുള്ളത്. അതേസമയം മത്സരത്തില്‍ പരാജയപ്പെട്ട ടോട്ടനം ഒരു സ്ഥാനം താഴേക്ക് പോയി ഏഴാമതായി. 28 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റാണ് ടോട്ടനത്തിനുള്ളത്. ലീഗിലെ അടുത്ത മത്സരത്തില്‍ ബ്രൈറ്റണാണ് വോൾവ്‌സിന്‍റെ എതിരാളികൾ. അതേസമയം ടോട്ടനം ലീഗിലെ അടുത്ത മത്സരത്തില്‍ ബേണ്‍ലിയെ നേരിടും. രണ്ട് മത്സരങ്ങളും മാർച്ച് ഏഴിന് നടക്കും.