ഉടന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ മുന്നേറ്റ താരം മുഹമ്മദ് സല. എന്നെ സപ്പോര്‍ട്ട് ചെയ്‌തവര്‍ക്കെല്ലാം നന്ദി. എത്രയും പെട്ടന്ന് തിരിച്ചെത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്. സല ട്വീറ്റ് ചെയ്‌തു.
ഉടന്‍ തിരിച്ചെത്തുമെന്ന് ലിവര്‍പൂളിന്‍റെ മുന്നേറ്റ താരം സല - salah with covid news
സ്വദേശമായ ഈജിപ്‌തിലെത്തിയ മുഹമ്മദ് സലക്ക് നാല് ദിവസം മുമ്പാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
![ഉടന്‍ തിരിച്ചെത്തുമെന്ന് ലിവര്‍പൂളിന്‍റെ മുന്നേറ്റ താരം സല സലക്ക് കൊവിഡ് വാര്‍ത്ത സല ആന്‍ഫീല്‍ഡില്‍ വാര്‍ത്ത salah with covid news salah in anfield news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9585884-thumbnail-3x2-sadfasdf.jpg)
സല
നാല് ദിവസം മുമ്പാണ് സലക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ടാമതും ടെസ്റ്റ് നടത്തിയപ്പോഴും സലക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആന്‍ഫീല്‍ഡിലേക്കുള്ള സലയുടെ തിരിച്ച് വരവ് വൈകുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. സല തിരിച്ചെത്തിയാല്‍ പരിക്കിന്‍റെ പിടിയില്‍ അമര്‍ന്ന ലിവര്‍പൂളിന് അത് കൂടുതല്‍ ഉണര്‍വേകും. ആഫ്രിക്കന്‍ നേഷന്‍സ് ലീഗിനായി ഈജിപ്‌തില്‍ എത്തിയപ്പോഴാണ് സലക്ക് കൊവിഡ് സ്ഥിരീകരിച്ചത്.