പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിന് ആദ്യ ജയം - premier league today news
കൊനൊര്‍ ഗല്ലാഗറിലൂടെ ഷെഫീല്‍ഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ് ബ്രോം പരാജയപ്പെടുത്തിയത്
വെസ്റ്റ് ബ്രോം
ലണ്ടന്‍:ഷെഫീല്‍ഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വെസ്റ്റ് ബ്രോം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് വെസ്റ്റ് ബ്രോമിന്‍റെ ജയം. ആദ്യ പകുതിയില്‍ ഇംഗ്ലീഷ് മധ്യനിര താരം കൊനൊര്‍ ഗല്ലാഗറാണ് വെസറ്റ് ബ്രോമിനായി വല കുലുക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ നടന്ന 10 മത്സരങ്ങളില്‍ ആദ്യ ജയമാണ് വെസ്റ്റ് ബ്രോം സ്വന്തമാക്കിയത്. 17ാം സ്ഥാനത്തുള്ള ക്ലബിന് ആറ് പോയിന്‍റ് മാത്രമാണുള്ളത്.