ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിന് തരംതാഴ്‌ത്തല്‍ ഭീഷണി. വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതോടെ വാറ്റ്‌ഫോര്‍ഡിന് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വാറ്റ്‌ഫോര്‍ഡിന് പരാജയപ്പെട്ടത്. ആദ്യപകുതിയിലായിരുന്നു വെസ്റ്റ്ഹാമിന്‍റെ മൂന്ന് ഗോളുകളും. ആറാം മിനിട്ടില്‍ അന്‍റോണിയോയും 10ാം മിനിട്ടില്‍ സോസെക്കും 36ാം മിനിട്ടില്‍ റൈസും വെസ്റ്റ്ഹാമിനായി ഗോളുകള്‍ സ്വന്തമാക്കി. രണ്ടാം പകുതിയിലെ 49ാം മിനിട്ടില്‍ ട്രോയി ഡീനിയാണ് വെസ്റ്റ് ഹാമിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിന് തരംതാഴ്‌ത്തല്‍ ഭീഷണി - watford news
ഇപിഎല്ലിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വാറ്റ്‌ഫോര്‍ഡിന് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും ആഴ്‌സണലിനെയും നേരിടും
മത്സരത്തില്‍ ജയിച്ച വെസ്റ്റ് ഹാം മൂന്ന് പോയിന്‍റ് സ്വന്തമാക്കി സുരക്ഷിത സ്ഥാനത്തേക്ക് ഉയര്‍ന്നു. നിലിവില്‍ 37 പോയിന്‍റുമായി 15ാം സ്ഥാനത്താണ് വെസ്റ്റ് ഹാം. അതേസമയം മത്സരത്തില്‍ പരാജയപ്പെട്ട വാറ്റ്‌ഫോര്‍ഡിന് 34 പോയിന്‍റുമായി 17ാം സ്ഥാനത്താണ്. തരംതാഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ ബേണ്‍ മൗത്തിനോടും ആസ്റ്റണ്‍ വില്ലയോയുമാണ് വാറ്റ്‌ഫോര്‍ഡിന് മത്സരം. മൂന്ന് ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ വീതമാണ് അവശേഷിക്കുന്നത്. വാറ്റ് ഫോര്‍ഡ് അടുത്ത രണ്ട് മത്സരങ്ങളില്‍ യഥാക്രമം കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും ആഴ്‌സണലിനെയും നേരിടും. ഇരു മത്സരങ്ങളിലും സമനിലയെങ്കിലും കണ്ടെത്താനായില്ലെങ്കില്‍ പോയിന്‍റ് പട്ടികയില്‍ തൊട്ടുതാഴെയുള്ള ബേണ്‍മൗത്തൊ ആസ്റ്റണ്‍ വില്ലയോ മുകളിലേക്ക് കയറിവരാന്‍ സാധ്യതയുണ്ട്. ഇത് വാറ്റ്‌ഫോര്‍ഡിന് ഭീഷണി സൃഷ്‌ടിക്കും. ബേണ്‍മൗത്ത് അടുത്ത മത്സരങ്ങളില്‍ സതാംപ്‌റ്റണെയും എവര്‍ട്ടണെയും നേരിടും. അതേസമയം ആസ്റ്റണ്‍ വില്ലക്ക് അടുത്ത മത്സരങ്ങളില്‍ ആഴ്‌സണലും വെസ്റ്റ്ഹാമുമാണ് എതിരാളികള്‍. ലീഗിലെ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് തരംതാഴ്‌ത്തല്‍ നേരിടുക.