മാഞ്ചസ്‌റ്റർ:പ്രീമിയർ ലീഗിലെ വമ്പൻമാരായമാഞ്ചസ്‌റ്റർ യുണൈറ്റഡ് എഫ് എ കപ്പിന്‍റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഓൾഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വോൾവ്സിനെ പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. 67-ാം മിനുട്ടില്‍ യുവാന്‍ മാറ്റയാണ് യുണൈറ്റഡിന്‍റെ വിജയ ഗോൾ നേടിയത്. സൂപ്പർ താരം റാഷ്‌ഫോർഡിന്‍റെ അസിസ്‌റ്റിലാണ് മാറ്റ വോൾവ്സിന്‍റെ വല ചലിപ്പിച്ചത്.
എഫ്എ കപ്പില്‍ മാഞ്ചസ്‌റ്റർ യുണൈറ്റഡും വോൾവ്സും തമ്മിലുള്ള മത്സരത്തിന്‍റെ ഹൈലൈറ്റ്സ് 10-ാം മിനുട്ടിൽ വോൾവ്സിനായി പെഡ്രോ നെറ്റോ കളിയിലെ ആദ്യ ഗോൾ നേടിയെങ്കിലും റഫറി അനുവദിച്ചില്ല. വൂൾവ്സ് താരം റൗള്‍ ജിമെനസിന്‍റെ കയ്യില്‍ പന്ത് തട്ടിയതായി കണ്ടതോടെ ഹാന്‍ബോൾ വിധിക്കുകയായിരുന്നു.
അതേസമയം മുന്നേറ്റതാരം മാർക്കസ് റാഷ്‌ഫോർഡിന് വീണ്ടും പരിക്കേറ്റത് യുണൈറ്റഡിന്‍റെ ആഘോഷങ്ങൾക്ക് മങ്ങലേല്‍പിച്ചു. പരിക്ക് പൂര്‍ണ്ണമായും മാറാത്ത റാഷ്‌ഫോര്‍ഡിനെ 64-ാം മിനിറ്റിലാണ് കളത്തിലിറക്കിയത്. 67ാം മിനുറ്റില്‍ മാറ്റയുടെ ഗോളിന് പിന്തുണ നല്‍കി റാഷ്‌ഫോര്‍ഡ് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. എന്നാല്‍ 79-ാം മിനിറ്റില്‍ വോള്‍ഫ്‌സ് മാറ്റ് ഡോഹര്‍ത്തിയുമായി കൂട്ടിയിടിച്ച റാഷ്‌ഫോര്‍ഡിനെ പിന്‍വലിക്കാന്‍ സോള്‍ഷ്യാര്‍ നിര്‍ബന്ധിതനായി.
ഇതോടെ പ്രീമിയർ ലീഗില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ലിവര്‍പൂളിനെതിരായ മത്സരം റാഷ്‌ഫോര്‍ഡിന് നഷ്ടമായേക്കും. 19 ഗോളുകളുമായി ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ടോപ് സ്‌കോററാണ് റാഷ്‌ഫോര്‍ഡ്.