മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പർ ഫുട്ബോൾ താരം നെയ്‌മറെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ബാഴ്‌സലോണയുടെ കോച്ച് ക്വിക്കെ സെറ്റിയന്‍. സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ മുന്‍ മുന്നേറ്റ താരം കൂടിയായ നെയ്‌മർ നലവില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുടെ പാളയത്തിലാണ്. 222 മില്യണ്‍ യൂറോക്കാണ് നെയ്‌മറെ ബാഴ്‌സലോണയില്‍ നിന്നും പിഎസ്‌ജി സ്വന്തമാക്കിയത്.
നെയ്‌മറെ കളിപഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: ക്വിക്കെ സെറ്റിയന്‍ - psg news
222 മില്യണ്‍ യൂറോക്കാണ് നെയ്‌മറെ ബാഴ്‌സലോണയില്‍ നിന്നും പിഎസ്‌ജി സ്വന്തമാക്കിയത്. ബാഴ്‌സയുടെ പരിശീലകന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ നെയ്‌മർ നൗക്യാമ്പിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വർദ്ധിക്കുകയാണ്
എന്നെങ്കിലും നെയ്‌മറെ പരിശീലിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്വിക്കെ സെറ്റിയന്‍ പറഞ്ഞു. ഭാഗ്യവശാല്‍ മെസിയെ പരിശീലിപ്പിക്കാന്‍ എനിക്ക് സാധിച്ചു. എന്‍റെ സ്വപ്നങ്ങളില്‍ ഒന്ന് സാധിച്ചു. പക്ഷെ നെയ്‌മർ വന്നാല്‍ താന്‍ കൂടുതല്‍ സന്തോഷിക്കും. ഞങ്ങൾ സംസാരിക്കുന്നത് അസാധാരണമായ ഒരു തലത്തെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നെയ്‌മറും സുവാരിസും മെസിയും ചേർന്ന ത്രയം ബാഴ്‌സലോണക്ക് മികച്ച പോർമുഖമാണ് തുറന്ന് കൊടുത്തത്. അതേസമയം സുവാരിസ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ ഇതേവരെ പരിശീലകരുടെ ഭാഗത്ത് നിന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ല. കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നതിനെ തുടർന്ന് അദ്ദേഹത്തിന് കഴിഞ്ഞ ജനുവരി മുതല്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ കൊവിഡ് 19 കാരണം സ്‌പാനിഷ് ലാലിഗ സ്തംഭിച്ചിരിക്കുകയാണ്. അടുത്ത മാസം മധ്യത്തോടെ ലീഗ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അധികൃതരും. നിലവില്‍ ബാഴ്‌സലോണ ലീഗിലെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് റെയല്‍ മാഡ്രിഡും.