പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണില്‍ ആദ്യ ജയത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.
ആദ്യ പകുതിയില്‍ മലയാളി താരം കെപി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സാണ് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ കൊമ്പന്‍മാര്‍ക്കായില്ല. 29ാം മിനിട്ടില്‍ ക്ലെയ്‌റ്റണ്‍ സില്‍വയിലൂടെ ബംഗളൂരു സമനില പിടിച്ചു. ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തിലെ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളാണ് പിറന്നത്. 51ാം മിനിട്ടില്‍ എറിക് പാര്‍ത്തലുവും 53ാം മിനിട്ടില്‍ ദിമാസ് ഡെല്‍ഗാഡോയും ബംഗളൂരുവിനായി വല കുലുക്കി. പിന്നാലെ 61ാം മിനിട്ടില്‍ ജോര്‍ദാന്‍ മുറെ വീണ്ടും ഗോള്‍ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കിയെങ്കിലും 65ാം മിനിട്ടില്‍ സുനില്‍ ഛേത്രി ഹെഡറിലൂടെ ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു.