ലിവര്‍പൂള്‍:ചെമ്പട നിലവിലെ ഫോം അടുത്ത സീസണിലും തുടരുമെന്ന് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡിക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍മാരാകും. എന്നാല്‍ ഇവിടം കൊണ്ട് നിര്‍ത്തില്ല. അടുത്ത സീസണിലും സമാന പ്രകടനം കാഴ്ചവെക്കും. ഈ സീസണിലെ അവസാന മത്സരത്തിന് ശേഷം അടുത്ത സീസണ്‍ ഉടനാരംഭിക്കും. പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പും സമാന അഭിപ്രായമാണ് ടീമുമായി പങ്കുവെച്ചത്. ഇതേവരെ ഞങ്ങള്‍ കിരീടം സ്വന്തമാക്കിയിട്ടില്ല. ലീഗില്‍ വിജയിക്കുന്നത് വ്യത്യസ്ഥ അനുഭവമാകുമെന്നും അത് ഞങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്നും വാന്‍ഡിക്ക് പറഞ്ഞു. അടുത്ത സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനാകും ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിവര്‍പൂളില്‍ എത്തിയ ശേഷം വാന്‍ഡിക്ക് ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ചു. അടുത്ത സീസണില്‍ കപ്പ് സ്വന്ത്വമാക്കുകയും ചെയ്തു.
ചെമ്പട തേരോട്ടം തുടരുമെന്ന് വിര്‍ജില്‍ വാന്‍ഡിക്ക് - വാന്‍ഡിക്ക് വാര്‍ത്ത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണിലും കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലിവര്‍പൂള്‍ കളിക്കാന്‍ ഇറങ്ങുകയെന്ന് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡിക്ക്.
കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഞായറാഴ്ച ആദ്യ മത്സരത്തില്‍ എവര്‍ട്ടണിനെ നേരിടും. ഗൂഡിസണ്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 11.30-നാണ് മത്സരം. വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചിട്ട സ്‌റ്റേഡിയത്തിലാകും കളി. ലീഗില്‍ രണ്ട് ജയങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാം. ലീഗില്‍ 22 പോയിന്‍റിന്‍റെ ലീഡോടെ 82 പോയിന്‍റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് 60 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയും.