മുംബെെ:നാലുവർഷത്തേക്ക് കൂടി കരാർ കാലാവധി നീട്ടാൻ പ്രതിരോധനിര താരം വിഘ്‌നേഷ് ദക്ഷിണാമൂർത്തി സമ്മതിച്ചതായി മുംബൈ സിറ്റി എഫ്‌സി അറിയിച്ചു. ഇതോടെ 2025 മെയ് വരെ 23കാരനായ വിഘ്നേഷ് ക്ലബ്ബിൽ തുടരും. ശനിയാഴ്ചയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. അതേസമയം കഴിഞ്ഞ സീസണില്‍ സെർജിയോ ലൊബെരയുടെ സംഘം കിരീടം നേടുന്നതില്‍ വിഘ്നേഷ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ക്ലബ്ബുമായുള്ള കരാര്‍ നീട്ടുന്നതില്‍ സന്തോഷവാനാണെന്ന് താരം പറഞ്ഞു. 'എനിക്കും എന്റെ കുടുംബത്തിനും ഇതൊരു മികച്ച നിമിഷമാണ്. ഞാൻ മൂന്ന് വർഷമായി മുംബൈ സിറ്റി എഫ്‌സിയിലുണ്ട്, എന്നില്‍ വിശ്വാസം പ്രകടിപ്പിക്കുകയും, എപ്പോഴും പിന്തുണയ്ക്കുകയും ചെയ്ത ഒരു ക്ലബ്ബിലേക്ക് എന്റെ കുറച്ച് വർഷങ്ങൾകൂടി സമർപ്പിക്കുന്നത് ഒരു പ്രത്യേക വികാരമാണ്'.വിഘ്നേഷ് പറഞ്ഞു.