പാരിസ്:ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ബ്രസീല്‍ താരം നെയ്മര്‍ വീണ്ടും വിവാദത്തില്‍. ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനസിനോട് തോറ്റ് കിരീടം കൈവിട്ടതിന് ശേഷം രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ പോകുന്നതിനിടെ ഗാലറിയിലിരുന്ന ആരാധകന്‍ നെയ്മറിനോട് എന്തോ പറയുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ നെയ്മര്‍ ആരാധകന്‍റെ കൈയിലുള്ള ഫോണ്‍ പിടിച്ച് വാങ്ങാന്‍ നോക്കുന്നതും പിന്നീട് വാക്ക് തര്‍ക്കത്തിന് ശേഷം മുഖത്ത് ഇടിക്കുന്നതും വീഡിയോയിൽ കാണാം.
കളിയിൽ തോറ്റതിന് ആരാധകനോട്; ആരാധകന്റെ മുഖത്ത് നെയ്മര്‍ ഇടിച്ചു
ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനസിനോട് തോറ്റതിന് ശേഷമാണ് നെയ്മര്‍ ആരാധകനെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ നെയ്മര്‍ക്കെതിരേ നടപടി എടുത്തേക്കും
ആരാധകന്റെ മുഖത്ത് ഇടിച്ച് നെയ്മര്‍
സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്‌നം പരിഹരിച്ചത്. നെയ്മര്‍ക്കെതിരേ നടപടി ഉണ്ടായേക്കും. റഫറിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യുവേഫ നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്.