കേരളം

kerala

ETV Bharat / sports

വിദാല്‍ ഇന്‍റര്‍ മിലാനിലേക്കെന്ന് സൂചന - vidal news

മുന്‍ പരിശീലകന്‍ അറ്റോണിയോ കോന്‍റയുടെ സാന്നിധ്യമാണ് ചിലിയന്‍ താരം അര്‍തുറോ വിദാലിനെ ഇറ്റാലിയന്‍ വമ്പന്‍മാരിലേക്ക് ആകര്‍ഷിക്കുന്നത്

വിദാല്‍ വാര്‍ത്ത  ഇന്‍റര്‍ മിലാന്‍ വാര്‍ത്ത  vidal news  inter milan news
വിദാല്‍

By

Published : Sep 5, 2020, 10:35 PM IST

ബാഴ്‌സലോണ: റൊണാള്‍ഡ് കോമാന്‍ പരിശീലകനായ ശേഷം സ്ഥാനചലനം സംഭവിച്ച ബാഴ്‌സലോണയുടെ ചിലിയന്‍ മധ്യനിര താരം അര്‍തുറോ വിദാല്‍ ഇന്‍റര്‍ മിലാനിലേക്കെന്ന് സൂചന. ഇറ്റാലിയന്‍ പരിശീലകന്‍ അറ്റോണിയോ കോന്‍റയുടെ സാന്നിധ്യമാണ് വിദാലിനെ ആകര്‍ഷിക്കുന്നത്. നേരത്തെ 2011-15 കാലഘട്ടത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന് വേണ്ടി കളിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ച് വന്നത്. ഫ്രീ ട്രാന്‍സ്‌ഫറിലൂടെ വിദാല്‍ ഇന്‍റര്‍ മിലാനിലേക്ക് പോകാനുള്ള സാധ്യതകളാണ് പുറത്ത് വരുന്നത്.

ബയേണ്‍ മ്യൂണിക്കിനോട് ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വമ്പന്‍ പരാജയം ബാഴ്‌സലോണ ഏറ്റുവാങ്ങുമ്പോള്‍ വിദാല്‍ പ്രകടമായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്‌സക്കായി 43 തവണ വിദാല്‍ ബൂട്ടണിഞ്ഞിരുന്നു. ടീമിന്‍റെ മോശം പ്രകടത്തെ തുടര്‍ന്നാണ് വിദാല്‍ നൗ കാമ്പ് വിട്ട് പുറത്ത് പോകുന്നത്. നേരത്തെ ഇതേ രീതിയില്‍ ക്രോയേഷന്‍ താരം ഇവാന്‍ റാക്കിറ്റിക്ക് സ്‌പാനിഷ് ക്ലബ് സെവിയ്യയുടെ ഭാഗമായിരുന്നു.

ABOUT THE AUTHOR

...view details