വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച ഈസ്റ്റ് ബംഗാള്‍ പോയിന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു. 16 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും ഏഴ് സമനിലയും ഉള്‍പ്പെടെ 16 പോയിന്‍റാണ് ജംഷഡ്‌പൂരിനുള്ളത്. മത്സരത്തിലുടനീളം പന്തടക്കത്തില്‍ മുന്നില്‍ നിന്ന ഈസ്റ്റ് ബംഗാള്‍ മൂന്ന് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കുതിര്‍ത്തപ്പോള്‍ രണ്ടെണ്ണം വലയിലെത്തി. ആദ്യ പകുതിയില്‍ മിഡ്‌ഫീല്‍ഡര്‍ വില്ലെ സ്റ്റെയിന്‍മാനും രണ്ടാം പകുതയില്‍ ഫോര്‍വേഡ് ആന്‍റണി പില്‍കിങ്ടണുമാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി വല കുലുക്കിയത്.
ജംഷഡ്‌പൂരിനെതിരെ ജയം; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഈസ്റ്റ് ബംഗാള്‍ - ഈസ്റ്റ് ബംഗാളിന് ജയം വാര്‍ത്ത
ജയത്തോടെ ലീഗിലെ പോയന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു
ജംഷഡ്‌പൂര്‍ എഫ്‌സിക്ക് വേണ്ടി പീറ്റര്‍ ഹാര്‍ട്ട്‌ലി ആശ്വാസ ഗോള്‍ നേടി. രണ്ട് തവണ ലക്ഷ്യത്തിലേക്ക് ജംഷഡ്‌പൂര്‍ ഷോട്ടുതിര്‍ത്തെങ്കിലും ഒരു തവണ മാത്രമെ അവര്‍ക്ക് പന്ത് വലയിലെത്തിക്കാനായുള്ളൂ. അവസാന നിമിഷം വാല്‍സ്‌കിസിന്‍റെ ഹെഡറിലൂടെ സമനില പിടിക്കാനുള്ള ശ്രമം ഈസ്റ്റ് ബംഗാളിന്‍റെ ഗോളി തട്ടിയകറ്റിയത് നിര്‍ണായകമായി.
ജയത്തോടെ ലീഗിലെ പ്ലേ ഓഫില്‍ ലിസ്റ്റില്‍ കയറിപ്പറ്റാനുള്ള സാധ്യത ഈസ്റ്റ് ബംഗാള്‍ നിലനിര്‍ത്തി. ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാലെ ഈസ്റ്റ് ബംഗാളിന്‍റ പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കൂ. ഈ മാസം 12ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയാണ് ഈസ്റ്റ് ബംഗാളിന്‍റെ എതിരാളികള്‍.