റോം: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെ സമനിലയില്‍ തളച്ച് വെറോണ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമുകളും വല കുലുക്കിയത്. വെറോണയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമിച്ച് കളിച്ച യുവന്‍റസിന് വേണ്ടി രണ്ടാം പകുതിയിലെ നാലാം മിനിട്ടില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പന്ത് വലയിലെത്തിച്ചത്. ഇറ്റാലിയന്‍ വിങ്ങര്‍ ചിയേസയുടെ സ്‌ക്വയര്‍ പാസിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. പിന്നാലെ അന്‍റോണിന്‍ ബാരക് വെറോണക്കായി സമനില ഗോള്‍ സ്വന്തമാക്കി.
യുവന്‍റസിനെ സമനിലയില്‍ തളച്ച് വെറോണ
ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെതിരെ ക്രൊയേഷ്യന്‍ മിഡ്‌ഫീല്‍ഡര്‍ അന്‍റോണിന്‍ ബാരക്കാണ് സമനില ഗോള്‍ സ്വന്തമാക്കിയത്
റോണോ
സീരി എയിലെ ഈ സീസണില്‍ യുവന്‍റസിന്‍റെ ഏഴാമത്തെ സമനിലയാണ് ഇന്ന് പിറന്നത്. 23 മത്സരങ്ങളില്‍ നിന്നും ഏഴ് സമനിലയും 13 ജയവും ഉള്‍പ്പെടെ 46 പോയിന്‍റാണ് യുവന്‍റസിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഇന്‍റര്‍ മിലാന് 53 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള എസി മിലാന് 49 പോയിന്‍റുമുണ്ട്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ബൊലോഗ്ന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലാസിയോയെ പരാജയപ്പെടുത്തി. നിക്കോളാ സാന്‍സോണെ, ഇബ്രാഹിമ എംബായെ എന്നിവര്‍ ബൊലോഗ്നക്കായി വല കുലുക്കി.