റോം:സ്‌പാനിഷ് ലാലിഗയില്‍ അല്‍വേസ് വലന്‍സിയ മത്സരം സമനിലയില്‍. ആല്‍വേസിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിഞ്ഞു. 34-ാം മിനിട്ടില്‍ വലന്‍സിയക്കായി മുന്നേറ്റ താരം ഡാനി പരേജോയാണ് ആദ്യ ഗോൾ നേടിയത്. എന്നാല്‍ ആ ഗോളിന് അധിക നേരം ആയുസുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലെ 73-ാം മിനിട്ടില്‍ ആല്‍വേസിനായി മധ്യനിര താരം എഡ്‌ഗർ മെന്‍ഡസ് സമനില ഗോൾ നേടി.
ലാലിഗയില്‍ വലന്‍സിയക്ക് സമനില കുരുക്ക് - valencia news
27 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുള്ള വലന്‍സിയ ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
വലന്‍സിയ
27 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുള്ള വലന്‍സിയ ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ലീഗില്‍ 27 മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റ് മാത്രമുള്ള ആല്‍വേസിന് 11-ാം സ്ഥാനമാണ് ഉള്ളത്. വലന്‍സിയ മാർച്ച് 14-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ലെവന്‍റയെ നേരിടും. അതേസമയം മാർച്ച് 15-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ എസ്‌പാനിയോളാണ് ആല്‍വേസിന്‍റെ എതിരാളികൾ.