മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിെനതിരെ രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. ലീഗില്‍ ഇരുടീമുകളും നേർക്കുനേർ വരുന്ന മത്സരങ്ങളെ മാഞ്ചസ്റ്റര്‍ ഡർബിയെന്നാണ് വിശേഷിപ്പിക്കുന്നത്. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലെ ആദ്യ പകുതിയിലാണ് യുണൈറ്റഡിന്‍റെ രണ്ട് ഗോളുകളും പിറന്നത്. 24-ാം മിനിറ്റില്‍ മാർക്കസ് റാഷ്ഫോർഡും 29-ാം മിനിറ്റില്‍ ആന്‍റണി മാർഷ്യലും സിറ്റിയുടെ വല ചലിപ്പിച്ചു. 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റാഷ്ഫോർഡ് ഗോളാക്കി മാറ്റുകയായിരന്നു. 85-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡി സിറ്റിക്കായി ആശ്വാസ ഗോൾ നേടി.
മാഞ്ചസ്റ്റര്‍ ഡർബിയില്‍ യുണൈറ്റഡിന് ജയം - Manchester derby news
മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ജയം
മത്സരത്തില്‍ ജയിച്ച യുണൈറ്റഡ് ലീഗില്‍ ഒരു പോയിന്‍റ് മെച്ചപെടുത്തി 24 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. അതേസമയം മത്സരത്തില്‍ തോറ്റെങ്കിലും സിറ്റി 32 പോയിന്‍റുമായി മൂന്നാം സ്ഥാനം നിലനിർത്തി. 16 മത്സരങ്ങളില്‍ നിന്നായി 46 പോയിന്‍റുമായി ലിവർപൂളാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ലസ്റ്റര്‍ സിറ്റിക്ക് 11 പോയിന്‍റ് വ്യത്യാസത്തില്‍ 35 പോയിന്‍റാണ് ഉള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത മത്സരത്തില്‍ ആഴ്‌സണലിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരത്തില്‍ എവർട്ടനെയും നേരിടും. ഈ മാസം 15-ാം തിയതിയാണ് ഇരു മത്സരങ്ങളും നടക്കുക.