ലണ്ടന്‍: അന്താരാഷ്‌ട്ര മത്സരങ്ങളെ തുടര്‍ന്ന് ഒരിടവേളക്ക് ശേഷം പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയത്തുടക്കം. ബ്രൈറ്റണെതിരെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ജയിച്ച് കയറിയത്. ഡാന്‍ വെല്‍ബെകിലൂടെ ആദ്യ പകുതിയില്‍ മുന്നില്‍ നിന്ന ബ്രൈറ്റണെ രണ്ടാം പകുതിയിലാണ് യുണൈറ്റഡ് മറികടന്നത്. അറുപത്തിരണ്ടാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും എണ്‍പത്തിമൂന്നാം മിനിട്ടില്‍ മേസണ്‍ ഗ്രീന്‍വുഡും യുണൈറ്റഡിനായി വല കുലുക്കി. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ റാഷ്‌ഫോഡും പോഗ്‌ബയുടെ അസിസ്റ്റില്‍ ഗ്രീന്‍വുഡും പന്ത് വലയിലെത്തിച്ചു.
ജയം തുടര്‍ന്ന് യുണൈറ്റഡ്; വല കുലുക്കി ഗ്രീന്‍വുഡും റാഷ്‌ഫോര്‍ഡും - united win news
തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
യുണൈറ്റഡിന് ജയം
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 14 പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. നിലവിലെ ചാമ്പ്യനായ ലിവര്‍പൂള്‍ പട്ടികയില്‍ ആറാമതാണ്. ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ എവര്‍ടണും ക്രിസ്റ്റല്‍ പാലസും നേര്‍ക്കുനേര്‍ വരും. രാത്രി 10.30ന് എവര്‍ടണിന്‍റെ ഹോം ഗ്രൗണ്ടായ ഗുഡിസണ്‍ പാര്‍ക്കിലാണ് മത്സരം.