കേരളം

kerala

ETV Bharat / sports

അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയ ഫൈനലിൽ - ഉക്രൈന്‍

സെമിയിൽ ഇക്വഡോറിനെ പരാജയപ്പെടുത്തിയാണ് ദക്ഷിണ കൊറിയ അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്.

ദക്ഷിണ കൊറിയ

By

Published : Jun 12, 2019, 8:12 AM IST

അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയ. അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന്‍റെ സെമിയിൽ ഇക്വഡോറിനെ കീഴടക്കി ദക്ഷിണ കൊറിയ ഫൈനലിൽ. സെമിയിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കൊറിയ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കൊറിയന്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിനാണ് ഇതോടെ കളമൊരുങ്ങിയത്.

കളിയുടെ 39-ാം മിനിറ്റിൽ ചോയ് ജുനാണ് കൊറിയയ്ക്കായി ഗോൾ നേടിയത്. കളിയിലുടനീളം മികച്ച പ്രകടനം ഇക്വഡോര്‍ കാഴ്ച്ചവെച്ചങ്കിലും കൊറിയന്‍ പ്രതിരോധത്തെ മറികടക്കാനാകാതിരുന്നതാണ് ഇക്വഡോർ തോൽവിക്ക് കാരണമായത്. ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഉക്രൈനാണ് കൊറിയയുടെ എതിരാളികൾ. ഒന്നാം സെമിയിൽ ഇറ്റലിയെ അട്ടിമറിച്ചാണ് ഉക്രൈന്‍ ഫൈനലില്‍ എത്തിയത്.

ABOUT THE AUTHOR

...view details