പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പകുതിയില്‍ ഇരട്ട ഗോളുമായി മുന്നില്‍ നിന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില പിടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. നിശ്ചിത സമയത്ത് കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗനിയന്‍ മുന്നേറ്റ താരം ഇദ്രിഷാ സില്ലയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ പിടിച്ചത്. നേരത്തെ ആദ്യ പകുതിയിലെ 51ാം മിനിട്ടില്‍ ക്വെയ്‌സി അപ്പിയാഹിലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യ ഗോള്‍ സ്വന്തമാക്കിയിരുന്നു.
മാറാതെ ബ്ലസ്റ്റേഴ്‌സ്; തൊണ്ണൂറാം മിനിട്ടില്‍ സമനില വഴങ്ങി - isl today news
ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സും, രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റും ഗോളുകള്‍ സ്വന്തമാക്കി
ആദ്യ പകുതിയിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് ഗോളുകളും പിറന്നത്. സെര്‍ജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കി. മത്സരം സമനിലയിലായതോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. നേരത്തെ മുംബൈ സിറ്റി എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിലെ 13ാം പതിപ്പിന് തുടക്കം കുറിച്ചത്.