കോപ്പൻഹേഗൻ: ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണെയും താരത്തെ ചികിത്സിച്ച ഡോക്ടര്‍മാരെയും യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് യുവേഫ. യൂറോ കപ്പിലെ ഡെന്മാര്‍ക്കിന്‍റെ ആദ്യ മത്സരത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് താരം കുഴഞ്ഞ് വീണിരുന്നു. ജീവിതത്തിലേക്ക് അത്‌ഭുതകരമായാണ് താരം തിരിച്ചെത്തിയത്.
തുടര്‍ന്ന് സുഖം പ്രാപിച്ചതായും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയച്ച് താരം രംഗത്തെത്തിയിരുന്നു. "ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ സന്ദേശങ്ങൾക്കും നന്ദി. ഞാനും എന്‍റെ കുടുംബവും അതെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ഇനിയും ചില പരിശോധനകൾ കൂടി ബാക്കിയുണ്ട്. അടുത്ത മത്സരങ്ങളില്‍ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും" എറിക്‌സൺ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.