പാരിസ്: ക്ലബ് ഫുട്‌ബോളില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം. ആദ്യ ദിനത്തില്‍ ആവേശം നിറച്ച് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജിയും ഇന്ന് ഏറ്റുമുട്ടും. ഇതോടൊപ്പം വൻ ശക്തികളായ ബാഴ്‌സലോണ, യുവന്‍റസ്, ചെല്‍സി, സെവിയ്യ തുടങ്ങിയ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഇന്ന് രാത്രി 12.30നാണ് ഗ്രൂപ്പ് എച്ചില്‍ പിഎസ്‌ജി- മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം. പിഎസ്‌ജി താരമായിരുന്ന എഡിസൺ കവാനിയെ മാഞ്ചസ്റ്റർ ടീമിലെത്തിച്ച ശേഷമുള്ള കവാനിയുടെ ആദ്യമത്സരം കൂടിയാണിത്. കവാനി ഇന്ന് ഇറങ്ങുമെന്നാണ് സൂചന.
വമ്പൻമാർ കളത്തില്‍: ചാമ്പ്യൻസ് ലീഗില്‍ ഇന്ന് പിഎസ്‌ജി- മാഞ്ചസ്റ്റർ പോരാട്ടം - PSG vs Man United
ഇന്ന് രാത്രി 12.30നാണ് ഗ്രൂപ്പ് എച്ചില്‍ പിഎസ്‌ജി- മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം. യുവന്‍റസിന്‍റെ മത്സരം വൈകിട്ട് 5.55നും ബാഴ്‌സയുടെ മത്സരം രാത്രി എട്ടിനുമാണ്.

അതേസമയം, മാഞ്ചസ്റ്റർ നായകൻ ഹാരി മഗ്വയെർ ഇന്ന് കളിക്കില്ല. പകരം പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസാകും ഇന്ന് മാഞ്ചസ്റ്ററിനെ നയിക്കുന്നത്. സൂപ്പർ താരങ്ങളായ നെയ്‌മർ, എംബാപ്പെ, ഡി മരിയ എന്നിവരങ്ങുന്ന പാരീസ് ടീമിനെ മാഞ്ചസ്റ്റർ എങ്ങനെ നേരിടുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് ജിയില്‍ ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസ് ഡൈനാമോ കീവിനെയും സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ ഫെറൻസ്വാരോസിനെയും നേരിടും. യുവന്‍റസിന്‍റെ മത്സരം വൈകിട്ട് 5.55നും ബാഴ്‌സയുടെ മത്സരം രാത്രി എട്ടിനുമാണ്.
ഗ്രൂപ്പ് ഇയില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ഇംഗ്ലീഷ് ക്ലബായ ചെല്‍സി സ്പാനിഷ് ടീമായ സെവിയ്യയെ നേരിടും. ഗ്രൂപ്പ് എഫില്‍ ലാസിയോ ജർമൻ ക്ലബായ ബൊറൂസിയ ഡോർടുമുണ്ടിനെ നേരിടും. അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ നടക്കുക. എട്ട് ഗ്രൂപ്പിലായി 32 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യൻസ് ലീഗില്‍ മത്സരിക്കുന്നത്.