ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിലെ(UEFA Champions League) തുല്യശക്തികളുടെ സൂപ്പർ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയെ(PSG) തളച്ച് മാഞ്ചസ്റ്റർ സിറ്റി(Manchester City). പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.
മെസി(Messi)യുടെ പാസിൽ നിന്ന് കിലിയൻ എംബാപ്പെയിലൂടെ(Kylian Mbappe) 50-ാം മിനിട്ടിൽ പിഎസ്‌ജിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ റഹിം സ്റ്റെർലിങ്(63), ഗബ്രിയേൽ ജെസ്യൂസ്(76) എന്നിവരിലൂടെ സിറ്റി തിരിച്ചടിച്ച് വിജയം സ്വന്തമാക്കി. വിജയത്തോടെ ഗ്രൂപ്പ് എയിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ചു. അഞ്ച് കളികളിൽ നിന്ന് എട്ടു പോയിന്‍റുള്ള പിഎസ്‌ജിയും പ്രീക്വാർട്ടറിലെത്തി.
മാഡ്രിഡിനെ തളച്ച് മിലാൻ
ഗ്രൂപ്പ് ബിയിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ(Atletico Madrid) എതിരില്ലാത്ത ഒരു ഗോളിന് എ.സി മിലാൻ(AC Milan) കീഴടക്കി. 87-ാം മിനിട്ടിൽ ജൂനിയർ മെസിയാണ് മിലാനായി ഗോൾ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ മോശം ഫോം തുടരുന്ന അത്‌ലറ്റിക്കോ അഞ്ചുമത്സരങ്ങളില്‍ വഴങ്ങുന്ന മൂന്നാം തോല്‍വിയാണിത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂർ(Liverpool) എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർട്ടോയെ തകർത്തു. മുഹമ്മദ് സലയും തിയാഗോ അല്‍കാന്‍റെയും ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. കളിച്ച അഞ്ചുമത്സരങ്ങളും വിജയിച്ച ലിവര്‍പൂള്‍ നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. പോര്‍ട്ടോയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മിലാന്‍ മൂന്നാമതും അത്‌ലറ്റിക്കോ അവസാന സ്ഥാനത്തുമാണ്.
അയാക്‌സിന് തുടർച്ചയായ അഞ്ചാം വിജയം