കേരളം

kerala

ചാമ്പ്യന്‍സ് ലീഗില്‍ ഇനി വമ്പന്‍ പോരാട്ടങ്ങള്‍; ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പിഎസ്‌ജിയും ലിവര്‍പൂളും

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന പതിനാറാം റൗണ്ടില്‍ പിഎസ്‌ജിക്കെതിരെ വമ്പന്‍ മാര്‍ജിനില്‍ ജയിച്ചാലെ ബാഴ്‌സലോണയുടെ ക്വാര്‍ട്ടര്‍ പ്രവേശം യാഥാര്‍ത്ഥ്യമാകു

By

Published : Mar 10, 2021, 5:33 PM IST

Published : Mar 10, 2021, 5:33 PM IST

പിഎസ്‌ജി ക്വാര്‍ട്ടറില്‍ വാര്‍ത്ത  ലിവര്‍പൂളിന് ആന്‍ഫീല്‍ഡ് ജയം വാര്‍ത്ത  psg in quarter news  anfield win for liverpool news
മെസി, എംബാപ്പെ

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇനി വമ്പന്‍ പോരാട്ടം. പിഎസ്‌ജി ഹോം ഗ്രൗണ്ടില്‍ നടക്കുന്ന പതിനാറാം റൗണ്ടിലെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ നേരിടും. നേരത്തെ നൗ കാമ്പില്‍ നടന്ന ആദ്യപാദത്തില്‍ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്‌ജി വിജയിച്ചിരുന്നു. ഇന്ന് വലിയ മാര്‍ജിനിലില്‍ ജയിച്ചാലെ ബാഴ്‌സലോണയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനില്‍ക്കു.

പരിക്ക് കാരണം ആദ്യപാദത്തില്‍ കളിക്കാതിരുന്ന നെയ്‌മര്‍ കളിക്കാതിരുന്നത് മാത്രമാണ് ബാഴ്‌സയുടെ ഏക ആശ്വാസം. ലപ്പോര്‍ട്ട പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ മത്സരമാണിന്ന് ബാഴ്‌സലോണ കളിക്കുക. സൂപ്പര്‍ ഫോര്‍വേഡ്‌ ലയണല്‍ മെസിയുടെ സാന്നിധ്യത്തില്‍ ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍.

നെയ്‌മറില്ലെങ്കിലും ആദ്യപാദത്തിലെ വമ്പന്‍ ലീഡ് നിലനിര്‍ത്താനുള്ള ഒരുക്കങ്ങളെല്ലാം അര്‍ജന്‍റീനന്‍ പരിശീലകന്‍ പൊച്ചെറ്റീന്യോയുടെ നേതൃത്വത്തില്‍ പിഎസ്‌ജി നടത്തിക്കഴിഞ്ഞു. ഡി മരിയ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തുന്നത് പിഎസ്‌ജിയുടെ കരുത്ത് വര്‍ധിപ്പിക്കും. എംബാപ്പെ, ഇക്കാര്‍ഡി, വെരാറ്റി തുടങ്ങിയവരും പിഎസ്‌ജിയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരും. കഴിഞ്ഞ തവണ ഫൈനലില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ തകര്‍ന്നടിഞ്ഞ പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം ഇത്തവണ പൊച്ചെറ്റീന്യോയിലൂടെ യാഥാര്‍ഥ്യമാക്കാനാണ് പിഎസ്‌ജിയുടെ നീക്കം.

ചെമ്പടക്കും ലെപ്‌സിഗിനും നിര്‍ണായകം

നാളെ പുലര്‍ച്ചെ നടക്കുന്ന മറ്റൊരു ലീഗ് പോരാട്ടത്തില്‍ ആര്‍ബി ലെപ്‌സിഗിനെ ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍ നേരിടും. ഹോം ഗ്രൗണ്ട് മത്സരത്തില്‍ ലെപ്‌സിഗിനെ നേരിടുമ്പോള്‍ ആദ്യ പാദത്തിലെ രണ്ട് ഗോള്‍ ലീഡ് ചെമ്പടക്ക് കരുത്താകും. ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ മുഹമ്മദ് സലയും സാദിയോ മാനേയുമായിരുന്നു ലിവര്‍പൂളിന് വേണ്ടി വല കുലുക്കിയത്.

ഇപിഎല്ലില്‍ ഹോം ഗ്രൗണ്ടില്‍ ഉള്‍പ്പെടെ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ലിവര്‍പൂളിന് സീസണില്‍ ചാമ്പ്യന്‍സ് ലീഗിലാണ് ഇനി പ്രതീക്ഷ. ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ ഫെര്‍മിനോ പതിനാറാം റൗണ്ടില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കില്ല. പരിക്കാണിപ്പോള്‍ ലിവര്‍പൂളിന്‍റെ പ്രധാന വെല്ലുവളി. സീസണില്‍ ഹോം ഗ്രൗണ്ടില്‍ റെക്കോഡ് തോല്‍വി എറ്റുവാങ്ങിയ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗീലെ ഈ സീസണില്‍ ജയിച്ച് മുന്നേറാന്‍ വമ്പന്‍ പ്രകടനം തന്നെ വേണ്ടിവരും.

മറുഭാഗത്ത് തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ലെപ്‌സിഗ് ആന്‍ഫീല്‍ഡിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ലെപ്‌സിഗ് സെമി പോരാട്ടത്തില്‍ പിഎസ്‌ജിയോട് പരാജയപ്പെട്ടാണ് പുറത്തായത്. ജര്‍മന്‍ ബുണ്ടസ് ലീഗയിലെ പോയിന്‍റ് പട്ടികയില്‍ ബയേണിന്‍റെ പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ലെപ്‌സിഗ്.

ABOUT THE AUTHOR

...view details