ബുഡാപെസ്റ്റ്: പുഷ്‌കാസ് അരീനയില്‍ ചെമ്പട ആളിക്കത്തിയപ്പോള്‍ ലെപ്‌സിഗിനെതിരെ ലിവര്‍പൂളിന് രണ്ട് ഗോളിന്‍റെ ജയം. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം ഫോര്‍വേഡ് മുഹമ്മദ് സലയും സാദിയോ മാനയും ലിവര്‍പൂളിന് വേണ്ടി വല കുലുക്കി. ലിവര്‍പൂളിനായി 118-ാം ഗോളുകള്‍ ഇതിനകം സ്വന്തമാക്കിയ സല ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡിനൊപ്പമെത്തി. കളിയിലെ താരമായും സലയെ തെരഞ്ഞെടുത്തു. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്‍റെ ഗോളി അലിസണ്‍ ബെക്കറിന്‍റെ വമ്പന്‍ സേവകളും ലിവര്‍പൂളിന്‍റെ രക്ഷക്കെത്തി.
പുഷ്‌കാസ് അരീനയില്‍ ലെപ്‌സിഗിന് അടിതെറ്റി; ലിവര്‍പൂളിന് ജയം - liverpool win news
മൂന്ന് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം നടന്ന എവേ മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സലയും സാദിയോ മാനെയും ഗോള്‍ കണ്ടെത്തി
ലിവര്‍പൂളിനെതിരെ ആക്രമണ ഫുട്‌ബോളിന്‍റെ തന്ത്രങ്ങളുമായാണ് ലെപ്‌ഗിന്‍റെ പരിശീലകന്‍ നെഗ്ലസ്‌മാന്‍ എത്തിയത്. 3-1-4-2 ശൈലിയുമായി ആക്രമണത്തിന്‍റെ എല്ലാ സാധ്യതകളും ജര്‍മന്‍ കരുത്തരായ ലെപ്‌സിഗ് പ്രയോഗിച്ചെങ്കിലും യുര്‍ഗന്‍ ക്ലോപിന്‍റെ ശിഷ്യന്‍മാരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു.
അടുത്ത മാസം 11ന് പുലര്‍ച്ചെ 1.30നാണ് രണ്ടാം പാദ മത്സരം. ആന്‍ഫീല്‍ഡില്‍ നടക്കുന്ന പോരാട്ടത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലെ ലെപ്‌സിഗിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകു. അതേസമയം വീണ്ടുമൊരു ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വപ്‌നം കാണുന്ന ചെമ്പട അത്ര എളുപ്പം വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ രണ്ടാം പാദ മത്സരം കൂടുതല്‍ വാശിയേറിയതാകും.