കേരളം

kerala

ETV Bharat / sports

നൗ കാമ്പില്‍ ഫ്രഞ്ച് ഗര്‍ജനം: പിഎസ്‌ജിക്ക് ജയം; എംബാപെക്ക് ഹാട്രിക്

ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യമാണ് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ നടന്ന മത്സരത്തില്‍ ഒരു ഫ്രഞ്ച് ക്ലബ് വിജയം സ്വന്തമാക്കുന്നത്

എംബാപ്പെക്ക് ഹാട്രിക്ക് വാര്‍ത്ത നൗകാമ്പില്‍ പിഎസ്‌ജി വാര്‍ത്ത mbappe with hat trick news psg at nou camp news
എംബാപെ

By

Published : Feb 17, 2021, 4:44 AM IST

ബാഴ്‌സലോണ: നൗ കാമ്പില്‍ നടന്ന യുവേഫാ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രഞ്ച് ഫോര്‍വേഡ് കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് കരുത്തില്‍ പിഎസ്‌ജിക്ക് വമ്പന്‍ ജയം. ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രഞ്ച് കരുത്തരായ പിഎസ്‌ജി പരാജയപ്പെടുത്തിയത്. പരിക്കേറ്റ ബ്രസീലിയന്‍ ഫോര്‍വേഡ് നെയ്‌മറുടെ അഭാവത്തില്‍ എംബാപ്പെയെ മുന്‍നിര്‍ത്തിയാണ് പിഎസ്‌ജി ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ മുന്നേറിയത്.

ആദ്യപകുതിയില്‍ ബാഴ്‌സലോണയുടെ വല കുലുക്കിയ എംബാപ്പെയിലൂടെ പിഎസ്‌ജി വരവറിയിച്ചപ്പോള്‍ രണ്ടാംപകുതി അവര്‍ തങ്ങളുടേത് മാത്രമാക്കി. എംബാപ്പെയുടെ തുടര്‍ന്നുള്ള രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. അടുത്തിടെ പിഎസ്‌ജിയില്‍ എത്തിയ ഇറ്റാലിയന്‍ മുന്നേറ്റ താരം മോയിസ് കിയാനും രണ്ടാം പകുതിയില്‍ പന്ത് വലയിലെത്തിച്ചു.

അര്‍ജന്‍റന്‍റീന്‍ സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസിയാണ് ബാഴ്‌സക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പെനാല്‍ട്ടിയിലൂടെയാണ് മെസി പന്ത് വലയിലെത്തിച്ചത്. പരിക്കിനെ തുടര്‍ന്നുള്ള ഇടവേളക്ക് ശേഷം തിരിച്ചെത്തിയ പിഎസ്‌ജിയുടെ ഗോളി കെയ്‌ലര്‍ നവാസിന് മെസിയെ പ്രതിരോധിക്കാനായില്ല.

രണ്ടാം പകുതിയില്‍ ബാഴ്‌സയുടെ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ അഞ്ച് മാറ്റങ്ങള്‍ നടത്തിയെങ്കിലും തോല്‍വിയുടെ ആഘാതം ഒട്ടു കുറയ്‌ക്കാനായില്ല. ഹോം ഗ്രൗണ്ടിലെ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗിന്‍റെ രണ്ടാം പാദ മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലെ ബാഴ്‌സലോണക്ക് ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം സാധ്യമാകൂ. അടുത്ത മാസം 11ന് പുലര്‍ച്ചെ 1.30ന് പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദ മത്സരം.

ABOUT THE AUTHOR

...view details