കേരളം

kerala

ETV Bharat / sports

പിഎസ്‌ജിക്ക് മധുരപ്രതികാരം; സെമി കാണാതെ ബയേണ്‍ പുറത്ത് - ചെല്‍സിക്ക് ജയം വാര്‍ത്ത

ലോക ഫുട്‌ബോളില്‍ എതിരില്ലാതെ മുന്നേറിയ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് കടുത്ത തിരിച്ചടിയാണ് പിഎസ്‌ജി നല്‍കിയത്. കഴിഞ്ഞ തവണ ഫിഫ ക്ലബ് ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ് തുടങ്ങിയ കിരീടങ്ങള്‍ നേടി മുന്നേറിയ ബയേണ്‍ ആദ്യമായാണ് പ്രമുഖ ലീഗില്‍ നിന്നും പുറത്താകുന്നത്

psg win news  chelsea win news  ucl update  പിഎസ്‌ജിക്ക് ജയം വാര്‍ത്ത  ചെല്‍സിക്ക് ജയം വാര്‍ത്ത  യുസിഎല്‍ അപ്പ്ഡേറ്റ്
യുസിഎല്‍

By

Published : Apr 14, 2021, 5:33 PM IST

പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തായ ബയേണ്‍ മ്യൂണിക്ക് സെമി കാണാതെ പുറത്തായി. പിഎസ്‌ജിക്കെതിരായ രണ്ടാംപാദ ക്വാര്‍ട്ടറില്‍ ജയം സ്വന്തമാക്കിയിട്ടും അവസാന നാലിലേക്ക് പ്രവേശിക്കാന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കായില്ല. ഇരു പാദങ്ങളിലായി നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൂന്ന് വീതം ഗോളുകളാണ് രണ്ട് ടീമും അടിച്ചുകൂട്ടിയത്. ഇതോടെ എവേ ഗോളിന്‍റെ കരുത്തില്‍ പിഎസ്‌ജി സെമി ബെര്‍ത്ത് ഉറപ്പിച്ചു. എവേ ഗോളുകളുടെ എണ്ണത്തില്‍ പിഎസ്‌ജിയാണ് മുമ്പില്‍.

ഇന്ന് പുലര്‍ച്ചെ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്‍റെ ജയം. ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ കാമറൂണ്‍ ഫോര്‍വേഡ് ചോപ്പോ മോട്ടിങ്ങാണ് ബയേണിനായി വല കുലുക്കിയത്. തോമസ് മുള്ളര്‍ ബോക്‌സിന് മുന്നില്‍ നിന്നും വലയിലേക്ക് തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ മാന്വല്‍ ന്യൂയറിന്‍റെ കൈകളില്‍ തട്ടി റിട്ടേണടിച്ചു. പിന്നാലെ ഹെഡറിലൂടെ മോട്ടിങ് വല ചലിപ്പിച്ചു. മത്സരത്തില്‍ ഉടനീളം ബയേണ്‍ അഞ്ചും പിഎസ്‌ജി മൂന്നും ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്. പകുതിയിലധികം സമയവും പന്ത് കൈവശം വെച്ച ബയേണിനായിരുന്നു മുന്‍തൂക്കം.

നേരത്തെ ലീഗിലെ ആദ്യപാദത്തില്‍ പിഎസ്‌ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണിനെ പരാജയപ്പെടുത്തിയിരുന്നു. ബയേണിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു അന്ന് മത്സരം.

കഴിഞ്ഞ സീസണില്‍ ബയേണയുമായി നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ കപ്പിനും ചുണ്ടിനുമിടക്കാണ് കിരീടം പിഎസ്‌ജിക്ക് നഷ്‌ടമായത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അന്ന് ബയേണിന്‍റെ കിരീട നേട്ടം. പിഎസ്‌ജിയുടെ ഇത്തവണത്തെ സെമി പ്രവേശം ആ തിരിച്ചടിക്കുള്ള മധുര പ്രതികാരം കൂടിയായി.

യൂറോപ്യന്‍ കിരീടപോരാട്ടത്തിന്‍റെ അവസാന നാലില്‍ നീലപ്പടയും

പോര്‍ച്ചുഗീസ് വമ്പന്‍മാരായ പോര്‍ട്ടോയെ മറികടന്ന് പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സിയും സെമി ബെര്‍ത്ത് ഉറപ്പാക്കി. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ സെമി പ്രവേശനം.

ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പോര്‍ട്ടോയെ പരാജയപ്പെടുത്തി. ഇറാനിയന്‍ സ്‌ട്രൈക്കര്‍ തരേമിയാണ് പോര്‍ട്ടോക്കായി വല കുലുക്കിയത്. അധികസമയത്ത് ബോക്‌സിനുള്ളില്‍ നിന്നുള്ള മനോഹരമായ ബൈസിക്കില്‍ കിക്കിലൂടെയാണ് തരേമി പന്ത് വലയിലെത്തിച്ചത്.

ABOUT THE AUTHOR

...view details