വാസ്‌കോ:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ ജയവുമായി കൊമ്പന്‍മാര്‍ മുന്നോട്ട്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റ്ഴ്‌സ് പരാജയപ്പെടുത്തിയത്. അധികസമയത്ത് കെപി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്. ലാല്‍തംഗ രണ്ടാം പകുതിയിലെ 73ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല കുലുക്കി. ആദ്യ പകുതിയിലെ 23-ാം മിനിട്ടില്‍ ക്ലിറ്റണ്‍ സില്‍വ ബെംഗളൂരു എഫ്‌സിയെ മുന്നിലെത്തിച്ചിരുന്നു.
രക്ഷകനായി രാഹുല്‍: ബെംഗളൂരുവിനെ തകർത്ത് കൊമ്പന്‍മാര്‍ - goal for rahul news
സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്
കൊമ്പന്‍മാര്‍
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി. 12 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും നാല് സമനിലയും ഉള്‍പ്പെടെ 13 പോയിന്‍റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.
ഈ മാസം 23ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. 24ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സിയാണ് ബെംഗളൂരുവിന്‍റെ എതിരാളികള്‍.