വാസ്‌കോ: പുതുവര്‍ഷത്തെ ആദ്യ ഐഎസ്‌എൽ പോരാട്ടത്തില്‍ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. ഐഎസ്‌എല്ലില്‍ തുടര്‍ ജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.
സീസണില്‍ ഏഴ് മത്സരങ്ങളിൽ നിന്നായി ഒരു വിജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ ആറ് പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒമ്പതാമതാണ്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ പരുക്കിനെത്തുടർന്ന് കോസ്റ്റയുടെയും ബകാരി കോനെയും കളിക്കാതിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ജയം സ്വന്തമാക്കിയാല്‍ ബ്ലസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്കുയരും.