ലണ്ടന്‍; ചെമ്പടയുടെ പ്രതിരോധ നിരയിലെ യുവരക്തം ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച യുവതാരമായി തെരഞ്ഞെടുത്തു. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ പ്രതിരോധത്തിലും ആക്രമണത്തിലും അലക്‌സാണ്ടര്‍ മുന്നിട്ടുനിന്നു.
പ്രീമിയര്‍ ലീഗിലെ യുവരാജാവായി ചെമ്പടയുടെ ട്രെന്‍റ് അലക്‌സാണ്ടര്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്നേറ്റ താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, മാസണ്‍ ഗ്രീന്‍വുഡ്, ആന്‍റണി മാര്‍ഷ്യല്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരെ മറികടന്നാണ് ഇംഗ്ലീഷ് താരം ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്‍റെ നേട്ടം
കഴിഞ്ഞ സീസണില്‍ ചെമ്പടക്കായി ഈ റൈറ്റ് ബാക്ക് നാല് ഗോളുകളാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്നേറ്റ താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, മാസണ്‍ ഗ്രീന്‍വുഡ്, ആന്‍റണി മാര്‍ഷ്യല്‍ എന്നിവരെ മറികടന്നാണ് അലക്സാണ്ടറുടെ നേട്ടം. എട്ട് പേരാണ് യുവതാര പദവിക്കായി മത്സരിച്ചത്.
ലിവര്‍പൂള്‍ അക്കാദമിയിലൂടെ ഉയര്‍ന്നുവരുന്ന അലക്‌സാണ്ടറെ ലോകോത്തര റൈറ്റ് ബാക്കായാണ് കണക്കാക്കുന്നത്. ചെമ്പടക്കായി താരം ഇതേവരെ 93 തവണ ബൂട്ടണിഞ്ഞ താരം ആറ് ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കി. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണില്‍ മാത്രം നാല് ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. വംശീയതക്ക് എതിരെ ബ്ലാക്ക് ലൈഫ് മാറ്റര്‍ പ്രശ്‌നമുയര്‍ത്തിയും കളിക്കളത്തില്‍ അലക്‌സാണ്ടര്‍ രംഗത്ത് വന്നിരുന്നു.