ലണ്ടന്‍: ഓസ്ട്രിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ടിന്‍റെ യുവ താരം ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന് യൂറോ കപ്പ് നഷ്ടമാവും. പ്രതിരോധ നിര താരമായ 22കാരന്‍റെ ഇടത്തേ തുടയ്ക്കാണ് പരിക്കേറ്റത്. മത്സരത്തിനു ശേഷം നടക്കാൻ അടക്കം താരം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പരിക്ക് ഗുരുതരമായതോടെ ലിവര്‍പൂള്‍ താരത്തിന് ആറാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
താരസമ്പന്നം, പക്ഷേ യൂറോയില്‍ ഇംഗ്ലണ്ടിന് പരിക്ക് വില്ലനാകും
പരിക്ക് ഗുരുതരമായതോടെ ലിവര്‍പൂള്‍ യുവ താരം ട്രെന്‍റ് അലക്‌സാണ്ടര്‍ ടീമില്‍ നിന്ന് പുറത്തായി. താരത്തിന് ആറാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
also read:മെസിയുടെ ഗോളിലും ജയമില്ല; അര്‍ജന്‍റീനക്ക് സമനില
തുടര്‍ചികിത്സയ്ക്കായി ട്രെന്‍റ് അലക്‌സാണ്ടര്‍ ലിവര്‍പൂളിലേക്ക് പോകും. സീസണില്‍ ലിവര്‍പൂളിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. അതേസമയം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ട് വിജയിച്ചു. യുറോ കപ്പില്‍ ക്രൊയേഷ്യ, സ്കോട്ട്ലാൻഡ്, ചെക്ക് റിപ്പബ്ലിക് എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇംഗ്ലണ്ട്. ജൂണ്‍ 13ന് ക്രൊയേഷ്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. 26 അംഗ ടീമിലെ ഹാരി മഗ്വെയർ, ജോർദാൻ ഹെൻഡേഴ്സൺ, കാൽവിൻ ഫിലിപ്‌സ് എന്നിവരും പരിക്കിന്‍റെ പിടിയിലാണ്. താരസമ്പന്നമാണെങ്കിലും പ്രമുഖ താരങ്ങൾ പരിക്കിന്‍റെ പിടിയിലാകുന്നത് ഇംഗ്ലണ്ട് ടീമിന് തലവേദനയാണ്.