ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്നേറ്റ താരം ജെസെ ലിങ്ങാര്‍ഡിനെ ടോട്ടന്‍ഹാമില്‍ എത്തിക്കാന്‍ നീക്കം. ടോട്ടന്‍ഹാമിന്‍റെ പരിശീലകന്‍ ഹൊസെ മൗറിന്യോ ഓള്‍ഡ് ട്രാഫോഡ് വിട്ട ശേഷം ഇംഗ്ലീഷ് താരം ലിങ്ങാര്‍ഡിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മുതല്‍ രണ്ട് തവണ പകരക്കാരനായി മാത്രമാണ് ലിങ്ങാര്‍ഡ് യുണൈറ്റഡില്‍ അവസരം ലഭിച്ചത്. പരിശീലകന്‍ സോള്‍ഷെയര്‍ക്ക് കീഴില്‍ യുണൈറ്റഡില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടാന്‍ ഇംഗ്ലീഷ് താരവും തയ്യാറാകും. പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ ക്രിസ്റ്റല്‍ പാലസിന് എതിരായ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. മത്സരത്തിനുള്ള ടീമില്‍ ലിങ്ങാര്‍ഡ് ഇടം നേടിയിരുന്നില്ല.
യുണൈറ്റഡ് താരം ജെസെ ലിങ്ങാര്‍ഡിനെ ലക്ഷ്യമിട്ട് ടോട്ടന്‍ഹാം - lingard to tottenharm news
നേരത്തെ മൗറിന്യോ ഓള്‍ഡ് ട്രാഫോഡില്‍ കളി പഠിപ്പിക്കുന്ന കാലത്ത് ലിങ്ങാര്‍ഡിന് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. യുണൈറ്റഡിന് വേണ്ടി 207 മത്സരങ്ങള്‍ കളിച്ച താരം 33 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു.

നേരത്തെ മൗറിന്യോ ഓള്‍ഡ് ട്രാഫോഡില്‍ കളി പഠിപ്പിക്കുന്ന കാലത്ത് ലിങ്ങാര്‍ഡിന് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. മൗറിന്യോക്കൊപ്പം 2017-18 സീസണില്‍ 48 മത്സരങ്ങളില്‍ നിന്നായി യുണൈറ്റഡിന് വേണ്ടി 13 ഗോളുകളാണ് ലിങ്ങാര്‍ഡ് സ്വന്തമാക്കിയത്. നേരത്തെ 2018ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് സെമി ഫൈനല്‍ വരെ എത്തിച്ച ടീമില്‍ ലിങ്ങാര്‍ഡുമുണ്ടായിരുന്നു. പക്ഷെ അതിന് ശേഷം താരത്തിന് അഞ്ച് പ്രീമിയര്‍ ലീഗ് ഗോളുകളെ സ്വന്തമാക്കാനായിട്ടുള്ളൂ. യുണൈറ്റഡിന്‍റെ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന താരമാണ് ലിങ്ങാര്‍ഡ്. യുണൈറ്റഡിന് വേണ്ടി 207 മത്സരങ്ങള്‍ കളിച്ച താരം 33 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു. 24 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളും ലിങ്ങാര്‍ഡിന്‍റെ പേരിലുണ്ട്.
നേരത്തെ റയല്‍ മാഡ്രിഡില്‍ നിന്നും ഗാരത് ബെയ്‌ല്‍, സെര്‍ജിയോ റെഗുലിയോണ്‍ എന്നിവരെ കൂടാരത്തിലെത്തിച്ചിരുന്നു. ഹാരി കെയിന്‍, സണ്‍ ഹ്യൂമിന്‍ എന്നിവര്‍ക്കൊപ്പം ടോട്ടനത്തിന്‍റെ ആക്രമണത്തിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കാനാണ് ഇതിലൂടെ നീക്കമിടുന്നത്.