ലണ്ടൻ: ഹോസെ മൗറീഞ്ഞോയ്ക്കു പകരം സീസണ്‍ അവസാനിക്കുന്നത് വരെ റയാൻ മേസനെ പരിശീലന ചുമതയേല്‍പ്പിച്ചതായി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പര്‍. 29കാരനായ മേസന്‍ മുൻ ടോട്ടനം താരം കൂടിയാണ്. മിഡ്‌ഫീൽഡറായിരുന്ന മേസൻ തലയ്‌ക്കേറ്റ പരിക്കിനെ തുടർന്ന് 2018ലാണ് കളിക്കളത്തില്‍ നിന്നും വിരമിച്ചത്.
ടോട്ടനത്തിന്‍റെ പുതിയ പരിശീലകനായി റയാൻ മേസൻ - ടോട്ടനം ഹോട്സ്പര്‍
29കാരനായ മേസെന്‍ മുൻ ടോട്ടനം താരം കൂടിയാണ്. മിഡ്‌ഫീൽഡറായിരുന്ന മേസൻ 2018ലാണ് കളിക്കളത്തില്‍ നിന്നും വിരമിച്ചത്.
ടോട്ടനത്തിന്‍റെ പുതിയ പരിശീലകനായി റയാൻ മേസനെ തെരഞ്ഞെടുത്തു
പ്രീമിയർ ലീഗില്‍ ഇന്ന് രാത്രി സതാംപ്ടനെതിരെ നടക്കുന്ന മത്സരമാകും പരിശീലകനെന്ന നിലയിൽ മേസന്‍റെ ആദ്യ മത്സരം. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാവാനും മേസന് കഴിയും. ക്രിസ് പവൽ, നിഗൽ ഗിബ്സ് എന്നിവരാകും സഹ പരിശീലകരാവുക. ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണു ടോട്ടനം.