ഇംഗ്ലീഷ് പ്രീമയിര്‍ ലീഗില്‍ പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറിന്യോയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ഹോട്ട്സ്‌ഫര്‍ പരാജയപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ടീമിനെ പുറത്തിറക്കിയ മൗറിന്യോക്ക് മുന്നില്‍ താളം കണ്ടെടുക്കാന്‍ സറ്റിക്കായില്ല. പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ എവേ മത്സരത്തില്‍ ഗോള്‍ മടക്കാന്‍ നിരന്തരം ശ്രമിച്ചെങ്കിലും എല്ലാം ടോട്ടന്‍ഹാമിന്‍റെ പ്രതിരോധത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു.
അപരാജിത കുതിപ്പ് തുടര്‍ന്ന് ടോട്ടന്‍ഹാം; സിറ്റിയെ മുട്ടുകുത്തിച്ചു - premier league today news
പരിശീലകന്‍ ഹോസെ മൗറിന്യോക്ക് കീഴില്‍ സീസണില്‍ പരാജയം അറിയാതെ തുടര്‍ച്ചയായ എട്ടാമത്തെ മത്സരമാണ് ടോട്ടന്‍ഹാം ഹോട്ട്സ്‌ഫര്‍ പൂര്‍ത്തിയാക്കുന്നത്
മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ മുന്നേറ്റ താരം സണ്‍ ഹ്യൂമിനാണ് ടോട്ടന്‍ഹാമിന് വേണ്ടി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ 65ാം മിനിട്ടില്‍ ലോ സെല്‍സോ രണ്ടാമതും സിറ്റിയുടെ വല കുലുക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് ജയങ്ങളുള്ള ടോട്ടന്‍ഹാമിന് 20 പോയിന്‍റാണുള്ളത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുള്ള ചെല്‍സിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന ടോട്ടന്‍ഹാമിന് ഈ കുതിപ്പ് വലിയ ആവേശമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടോട്ടന്‍ഹാം ലീഗിലെ അടുത്ത മത്സരത്തില്‍ ചെല്‍സിയെ നേരിടും. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാഫോര്‍ഡ് ബ്രിഡ്‌ജില്‍ ഈ മാസം 29ന് രാത്രി 11 മണിക്കാണ് പോരാട്ടം. അതേസമയം സിറ്റിക്ക് ലീഗിലെ അടുത്ത മത്സരത്തില്‍ ബേണ്‍ലിയാണ് എതിരാളികള്‍. ഈ മാസം 28ന് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി 8.30നാണ് മത്സരം.