ബെര്‍ലിന്‍: റയൽ മാഡ്രിഡ് മിഡ്ഫീല്‍ഡറും ജർമൻ താരവുമായ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാെലയാണ് 31കാരനായ ക്രൂസ് വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. മത്സരത്തില്‍ ഏക പക്ഷീയമായ രണ്ട് ഗോളിനായിരുന്നു ജര്‍മന്‍ സംഘത്തിന്‍റെ തോല്‍വി.
അതേസമയം ലോകത്തെ മിക്ക ഫുട്ബോൾ കളിക്കാരേക്കാളും നേരത്തെ വിരമിക്കുമെന്ന് ക്രൂസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. 2010ലാണ് ക്രൂസ് ജര്‍മനിക്കായി അന്താരാഷ്ട്ര മത്സങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്. ദേശീയ ടീമിനായി 106 മത്സരങ്ങളില്‍ പന്തു തട്ടിയ താരം 17 ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്.
also read: 'ഇനി ഫ്രീ ഏജന്‍റ്'; മെസിയുമായുള്ള ബാഴ്സലോണയുടെ കരാര്‍ അവസാനിച്ചു
അതേസമയം ജര്‍മനിക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ക്രൂസുള്ളത്. ബയേണ്‍ താരം തോമസ് മുള്ളറിനോടൊപ്പമാണ് ക്രൂസ് ഈ റെക്കോര്‍ഡ് പങ്കിടുന്നത്. ജർമന്‍ ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാളായ ക്രൂസ് ‘ദി സ്നൈപ്പർ’ എന്നാണ് അറിയപ്പെടുന്നത്.
2014 ലെ ജര്‍മ്മനിയുടെ ലോക കപ്പ് നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച് താരം കൂടിയാണ് ക്രൂസ്. അതേസമയം ക്രൂസിന്‍റെ മൂന്നാമത്തെ യൂറോ കപ്പായിരുന്നു ഇത്. നേരത്തെ 2012, 2016 എഡീഷനുകളിലും ക്രൂസ് ജര്‍മനിക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ഇത്തവണ ക്വാര്‍ട്ടര്‍കാണാതെ പുറത്തായ സംഘം, 2012ലും 2016ലും സെമിയിലാണ് പുറത്തായത്.