ടോക്കിയോ: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഫുട്ബോളിൽ ജർമനിക്കെതിരെ ബ്രസീലിന് മിന്നും വിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ശക്തരായ ജർമ്മനിയെ മഞ്ഞപ്പട കീഴടക്കിയത്.
കോപ്പ അമേരിക്കയിലെ തോൽവിക്ക് പകരമെന്നോണമാണ് ബ്രസീൽ കളിച്ചത്. കോപ്പ അമേരിക്കൻ ടീമിലുണ്ടായിരുന്ന സ്ട്രൈക്കർ റിച്ചാർലിസന്‍റെ ഹാട്രിക്കാണ് ബ്രസീലിന് തകർപ്പൻ ജയം സമ്മാനിച്ചത്. 7, 22, 30 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഹാട്രിക്ക് നേട്ടം. ഇഞ്ചുറി ടൈമില്‍ പൗലിഞ്ഞോയുടെ വകയായിരുന്നു നാലാം ഗോള്‍.
നദീം അമിറി, റാഗ്നര്‍ ആഷെ എന്നിവരാണ് ജര്‍മനിക്കായി ഗോളുകള്‍ നേടിയത്. വിജയത്തോടെ ബ്രസീൽ ഗ്രൂപ്പ് ഡി യിൽ ഒന്നാം സ്ഥാനത്തേക്കെത്തി.
ALSO READ:ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ 28 പേർ; മേരി കോമും, മൻപ്രീത് സിങ്ങും പതാകയേന്തും
നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് ഒളിമ്പിക്‌സ് പുരുഷ ഫുട്ബോളില്‍ മാറ്റുരയ്‌ക്കുക. അണ്ടർ 23 താരങ്ങളാണ് ടീമുകൾക്കായി കളത്തിലിറങ്ങുന്നത്. മൂന്ന് സീനിയര്‍ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താം. ഡാനി ആൽവസും റിച്ചാർലിസണും ഉൾപ്പടെയുള്ള ലോകോത്തര താരങ്ങളുമായാണ് ബ്രസീൽ ഇത്തവണ ഒളിമ്പിക്‌സിനെത്തിയിരിക്കുന്നത്.