ഹൈദരാബാദ്:യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പ്രമുഖരുടെ പോരാട്ടം. നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കാന്‍ പ്രമുഖ ടീമുകളായ ബാഴ്‌സലോണയും ചെല്‍സിയും ലിവർപൂളും നാപോളിയും ഉൾപ്പെടെയുള്ള ടീമുകൾ ഇന്നിറങ്ങും. ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണയ്ക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും ഇന്ന് നിര്‍ണായക പോരാട്ടം. ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ നൗക്യാമ്പിലാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടം നടക്കുക. എട്ട് പോയന്‍റുള്ള ബാഴ്‌സ ഒന്നാമതും ഏഴ് പോയന്‍റുള്ള ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്തുമാണ്. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയ ഇരു ടീമുകളും ഗോൾ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം
നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കാന്‍ ബാഴ്‌സലോണയും ചെല്‍സിയും ലിവർപൂളും നാപോളിയും ഉൾപ്പെടെയുള്ള യൂറോപ്യൻ വമ്പൻമാർ ഇന്നിറങ്ങും
ഗ്രൂപ്പ് ഇയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവർപൂൾ നാപോളിയെ നേരിടും. നാല് കളികളില്‍ ഒമ്പത് പോയന്‍റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും എട്ട് പോയന്‍റുമായി നാപോളി രണ്ടാം സ്ഥാനത്തുമാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവർക്ക് ഗ്രൂപ്പില്‍ നിന്നും നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പാക്കാം. നേരത്തെ ആദ്യ പാദത്തില്‍ ഇരു ടീമുകളും നാപോളിയുടെ ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോൾ ആതിഥേയർക്കായിരുന്നു ജയം. ഇതിന് തിരിച്ചടി നല്‍കാന്‍ കൂടിയാകും ഇന്ന് ലിവർപൂൾ ഇറങ്ങുക. അതേസമയം സീസണില്‍ ജയം തുടരുന്ന ലിവർ പൂളിനെ തളയ്ക്കാന്‍ നാപോളിക്ക് സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം. ടീം മികച്ച ഫോമിലല്ലാത്തതാണ് പരിശീലകന്‍ കാർലോ ആഞ്ചെലോട്ടിയെ ആശങ്കയിലാക്കുന്നത്. അതേസമയം ഇന്ന് സമനിലയെങ്കിലും നേടിയാല്‍ ജർമ്മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് നോക്കൗട്ട് സാധ്യത സജീവമാകും. അതേസമയം നാല് പോയന്‍റുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുള്ള ഇന്‍റർ മിലാന്‍റെ സാധ്യതകൾക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. പ്രതിരോധത്തിലെ പിഴവുകളാണ് ഡോര്‍ട്ട്മുണ്ട് പരിശീലകന്‍ സ്ലാവിയ പ്രാഗിന് ആശങ്കയിലാക്കുന്നത്.
ചെല്‍സി- വലന്‍സിയ പോരാട്ടമാണ് ഇന്ന് ഗ്രൂപ്പ് എച്ചില്‍ നിർണായകം. ചെല്‍സിയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം. ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വലന്‍സിയക്ക് മുന്നില്‍ പരാജയപെട്ടതിന്‍റെ ക്ഷീണം തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാങ്ക് ലാംപാര്‍ഡും സംഘവും. ഗ്രൂപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്‍റ് വീതമാണ് ഇരു ടീമുകൾക്കും ഉള്ളത്.