ലിവര്‍പൂള്‍: കറബാവോ കപ്പിലെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി ലിവര്‍പൂളിന് തിരിച്ചടി. സ്‌പാനിഷ് മധ്യനിര താരം തിയാഗോ അല്‍കാന്‍റരക്ക് കൊവിഡ്. തിയാഗോക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലിവര്‍പൂള്‍ ട്വീറ്റ് ചെയ്‌തു.
രോഗത്തെ തുടര്‍ന്ന് താരം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആഴ്‌സണലിന് എതിരായ പ്രീമിയര്‍ ലീഗ് മത്സരവും തിയാഗോക്ക് നഷ്‌ടമായിരുന്നു. രോഗം ഭേദമായ ശേഷം തരിച്ചുവരുമെന്ന് തിയാഗോ റീ ട്വീറ്റ് ചെയ്‌തു. അടുത്തിടെയാണ് 23 മില്യണ്‍ പൗണ്ടിന് തിയാഗോയെ യൂറോപ്പിലെ കരുത്തരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും ആന്‍ഫീല്‍ഡില്‍ എത്തിച്ചത്. നാല് വര്‍ഷത്തേക്കാണ് കരാര്‍.